Follow KVARTHA on Google news Follow Us!
ad

'ദേശീയഗാനം മാറ്റാനാണ് ബി ജെ പി ഒരുങ്ങുന്നത്'; അമിത് ഷായുടെ റാലിക്ക് പിന്നാലെ ബംഗാളില്‍ ടാഗോറിന്റെ ചിത്രവുമായി മമത ബാനര്‍ജിയുടെ റോഡ് ഷോ

Mamata Banerji, BJP, West Bengal: Mamata walks with portrait of Tagore in her hands #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

കൊല്‍ക്കത്ത: (www.kvartha.com 30.12.2020) ബംഗാളില്‍ ബോല്‍പൂരിലെ മമതയുടെ റോഡ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തിക്കൊണ്ട് മമത ബാനര്‍ജി പങ്കെടുത്തത്. 

'ടാഗോര്‍ ഇല്ലാതെ നമുക്ക് ബംഗാളിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ദേശീയഗാനം മാറ്റാനാണ് ബി ജെ പി ഒരുങ്ങുന്നത്. അതൊന്ന് തൊട്ടുനോക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു,' മമത പറഞ്ഞു.

News, National, India, Kolkata, Congress, Mamata  Banerji, BJP,  West Bengal: Mamata walks with portrait of Tagore in her hands


ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ബി ജെ പി ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗാളിനെ രാഷ്ട്രീയമായി പിടിച്ചെടുക്കാന്‍ വന്ന പുറത്തുനിന്നുള്ളവരെപ്പോലെയല്ല തങ്ങളെന്നും അനുദിനം ടാഗോറിനെ ഓര്‍ക്കുന്നവരാണെന്നും മമത പറഞ്ഞു. ബി ജെ പി വിദ്വേഷം ഇറക്കുമതി ചെയ്ത് ബംഗാളിന്റെ നട്ടെല്ല് തകര്‍ക്കാന്‍ പദ്ധതിയിടുകയാണെന്ന് മമത ബാനര്‍ജി റോഡ്ഷോയില്‍ പറഞ്ഞു.

ബോല്‍പൂരില്‍ അമിത് ഷാ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയുള്ള മമതയുടെ റാലി ബി ജെ പിക്കെതിരെയുള്ള മമതയുടെ കരുനീക്കമായാണ് വിലയിരുത്തുന്നത്.

Keywords: News, National, India, Kolkata, Congress, Mamata  Banerji, BJP,  West Bengal: Mamata walks with portrait of Tagore in her hands

Post a Comment