Follow KVARTHA on Google news Follow Us!
ad

സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തത്, കോവിഡ് പ്രോടോക്കോള്‍ സമയക്രമം അറിയില്ലായിരുന്നു; നിശ ക്ലബില്‍ വെച്ച് അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് റെയ്‌ന

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Cricket,Sports,Arrested,Police,Trending,National,
മുംബൈ: (www.kvartha.com 22.12.2020) മുംബൈയിലെ നിശക്ലബിലെ പാര്‍ട്ടിയില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഡെല്‍ഹിയിലേക്ക് മടങ്ങുന്നതിനുമുമ്പ് സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കോവിഡ് പ്രോടോക്കോള്‍ സമയക്രമം അറിയില്ലായിരുന്നു എന്നാണ് ജാമ്യത്തിലിറങ്ങിയ ശേഷം റെയ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.Was grabbing a quick dinner, wasn’t aware of Covid protocols: Suresh Raina’s team after cricketer’s arrest, Mumbai, News, Cricket, Sports, Arrested, Police, Trending, National
'മുംബൈയില്‍ ഒരു ഷൂട്ടിന്റെ ഭാഗമായാണ് റെയ്ന എത്തിയത്. ഷൂട്ട് വൈകി. പിന്നീട് ഒരു സുഹൃത്ത് അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ പോകുകയായിരുന്നു. പ്രാദേശികമായുള്ള നിയന്ത്രണങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അധികാരികള്‍ അതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം അതനുസരിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന അദ്ദേഹം തുടര്‍ന്നും അതേ രീതിയില്‍ തന്നെ തുടരുന്നതായിരിക്കും,' പ്രസ്താവനയില്‍ പറയുന്നു.

മുംബൈ ഡ്രാഗണ്‍ഫ് ളൈ ക്ലബ്ബ് ഹോട്ടലില്‍ മുംബൈ പൊലീസ് നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്നയും ഗായകന്‍ ഗുരു രന്ധാവയും ബോളിവുഡ് താരം സുസൈന്‍ ഖാനുമടക്കം അടക്കം 34 പേരായിരുന്നു അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. റെയ്ഡില്‍ മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് സഹാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് മാനെ പറഞ്ഞത് ഇങ്ങനെ;

മുംബൈ വിമാനത്താവളത്തിനടുത്തുള്ള ഡ്രാഗണ്‍ഫ്‌ളൈ ക്ലബില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ റെയ്ഡ് നടത്തിയപ്പോള്‍ അവിടെ എത്തിയ അതിഥികളും ക്ലബ്ബ് പ്രവര്‍ത്തകരും ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. സംഭവത്തില്‍ ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 34 പേരെ അറസ്റ്റ് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

Keywords: Was grabbing a quick dinner, wasn’t aware of Covid protocols: Suresh Raina’s team after cricketer’s arrest, Mumbai, News, Cricket, Sports, Arrested, Police, Trending, National.

Post a Comment