Follow KVARTHA on Google news Follow Us!
ad

ഭര്‍തൃമതിയായ കാമുകിയുമായുള്ള രഹസ്യബന്ധത്തിന് ഭാര്യയും കുടുംബാംഗങ്ങളും അറിയാതെ സ്വന്തം വീട്ടില്‍ നിന്ന് തുരങ്കം നിര്‍മിച്ച് യുവാവ്; ഒടുവില്‍ സംഭവിച്ചത്!

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Family,Mexico,News,Local News,Social Media,Visit,World,
മെക്‌സിക്കോ: (www.kvartha.com 31.12.2020) ഭര്‍തൃമതിയായ കാമുകിയുമായുള്ള രഹസ്യബന്ധത്തിന് ഭാര്യയും കുടുംബാംഗങ്ങളും അറിയാതെ സ്വന്തം വീട്ടില്‍ നിന്ന് തുരങ്കം നിര്‍മിച്ച് യുവാവ്. മെക്‌സിക്കോയിലെ വില്ലാസ് ഡെല്‍ പ്രാഡോയിലെ ടിജുവാനയില്‍ നിന്നുള്ള സംഭവമാണ് ഇപ്പോള്‍ ചര്‍ചയാകുന്നത്. ഒടുവില്‍ കാമുകിയുടെ ഭര്‍ത്താവ് തന്നെ രഹസ്യകൂടിക്കാഴ്ച കണ്ടെത്തുകയും യുവാവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു. 

ആല്‍ബര്‍ട്ടോ എന്ന നിര്‍മാണ തൊഴിലാളിയാണ് കാമുകിയുടെ വീട്ടിലേക്ക് രഹസ്യപാത നിര്‍മിച്ചത്. അയല്‍വാസി കൂടിയായ കാമുകിയെ ആരും അറിയാതെ സന്ദര്‍ശിക്കുന്നതിനായാണ് ഇരുവീടുകളെയും ബന്ധിപ്പിച്ച് ഇയാള്‍ തുരങ്കപാത നിര്‍മിച്ചത്. കാമുകിയുടെ ഭര്‍ത്താവ് ജോര്‍ജ് സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാള്‍ ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്ന സമയത്തായിരുന്നു തുരങ്കം നിര്‍മിച്ചിരുന്നത്.Underground Affair: Married man builds secret tunnel to his lover's house, gets caught by her husband, Family, Mexico, News, Local News, Social Media, Visit, World
കാമുകിയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്തായിരുന്നു ആല്‍ബര്‍ട്ടോ രഹസ്യ കൂടിക്കാഴ്ചക്കായി തുരങ്കപാതയിലൂടെ വീട്ടിലേക്ക് വന്നിരുന്നത്. തന്റെ ഭാര്യ അറിയാതെയായിരുന്നു വീട്ടില്‍ നിന്നുള്ള ഈ യാത്ര. എന്നാല്‍ ഒരുദിവസം കാമുകിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോലി സ്ഥലത്ത് നിന്ന് പതിവിലും നേരത്തെ വന്നതോടെയാണ് ഇരുവരുടേയും രഹസ്യബന്ധം കാണുന്നതും കയ്യോടെ പിടികൂടുന്നതും എന്ന് ടൈംസ് നൗ റിപോര്‍ട്ട് ചെയ്യുന്നു.

ജോര്‍ജ് തന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഒരു സോഫയുടെ പിന്നില്‍ ആല്‍ബര്‍ട്ടോ ഒളിച്ചിരിക്കുന്നത് കാണുകയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ ഇയാള്‍ അപ്രത്യക്ഷനാവുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനടിയിലേക്കുള്ള തുരങ്കം ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുരങ്കത്തില്‍ കയറി പരിശോധിച്ചപ്പോഴാണ് ആല്‍ബര്‍ട്ടോയുടെ വീട്ടിലേക്കുള്ള വഴിയാണ് ഇതെന്ന് മനസിലാകുന്നത്.

തുരങ്കപാത കണ്ടെത്തിയ ജോര്‍ജ് ആല്‍ബര്‍ട്ടോയുടെ വീട്ടിലെത്തിയപ്പോള്‍ ഇതൊന്നും തന്റെ ഭാര്യയെ അറിയിക്കരുതെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രഹസ്യബന്ധവും തുരങ്കപാതയും കണ്ടെത്തിയ ദേഷ്യത്തിലായിരുന്ന ജോര്‍ജ് ആല്‍ബര്‍ട്ടോയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് സംഘട്ടനത്തിലേക്ക് നീണ്ടതോടെ പൊലീസ് എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

വാര്‍ത്തയും തുരങ്കത്തിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ സംഭവം മെക്‌സിക്കോയില്‍ ചര്‍ചയായിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ തുരങ്കത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

Keywords: Underground Affair: Married man builds secret tunnel to his lover's house, gets caught by her husband, Family, Mexico, News, Local News, Social Media, Visit, World.


















Post a Comment