Follow KVARTHA on Google news Follow Us!
ad

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 5 വര്‍ഷത്തേക്ക് പരിഷ്‌കരിക്കാന്‍ തീരുമാനം

Thiruvananthapuram,News,Salary,Governmentemployees,Cabinet,Kerala,
തിരുവനന്തപുരം: (www.kvartha.com 31.12.2020) സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം അഞ്ചു വര്‍ഷത്തേക്ക് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂര്‍ത്തിയായ ശേഷമേ ശമ്പള പരിഷ്‌കരണം നടപ്പാക്കാവൂ എന്ന നിബന്ധനയ്ക്കു വിധേയമായാണ് സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 01-04-2014 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് പരിഷ്‌കരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.Steel Industries Kerala Limited has decided to revise the salaries of its officers for a period of 5 years, Thiruvananthapuram, News, Salary, Governmentemployees, Cabinet, Kerala
296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും

കെല്‍ട്രോണിലും അനുബന്ധ കമ്പനികളിലും പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭൂജല വകുപ്പിലെ 25 സിഎല്‍ആര്‍ ജീവനക്കാരെ എസ് എല്‍ ആര്‍മാരായി നിയമിക്കും.

നിയമനങ്ങള്‍ / മാറ്റങ്ങള്‍

തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിവി സാജനെ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.

ഹൗസിംഗ് കമ്മീഷണറും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുമായ എ ഷിബുവിനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

സര്‍വെ ആന്‍ഡ് ലാന്‍ഡ് റിക്കോര്‍ഡ്‌സ് ഡയറക്ടറായ ആര്‍ ഗിരിജയ്ക്ക് ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ചുമതലകള്‍ നല്‍കും.

ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി ജോണ്‍ വി സാമുവലിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.

Keywords: Steel Industries Kerala Limited has decided to revise the salaries of its officers for a period of 5 years, Thiruvananthapuram, News, Salary, Government employees, Cabinet, Kerala.


Post a Comment