Follow KVARTHA on Google news Follow Us!
ad

ഷിഗല്ല; എറണാകുളം ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ Ernakulam, News, Kerala, Health, hospital
എറണാകുളം: (www.kvartha.com 31.12.2020) എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ചയാണ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ചോറ്റാനിക്കര സ്വദേശിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും വയറിളക്കം കൂടി പിടിപ്പെട്ടതോടെയാണ് ഇവരെ ഷിഗല്ല പരിശോധനയ്ക്ക് ഇവരെ വിധേയയാക്കിയത്. ഈ പരിശോധന ഫലം പോസിറ്റീവ് ആകുകയായിരുന്നു. 

രോഗം സ്ഥിരീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്. ഈ ഫലം കൂടി വന്നതിന് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 

Ernakulam, News, Kerala, Health, hospital, Shigella; The district administration taken precautionary measures in Ernakulam district

എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടന്നു വരികയാണ്. സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പരിസര പ്രദേശത്തും ആരോഗ്യ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലും ജില്ലാ ഭരണകൂടം സ്വീകരിച്ച് കഴിഞ്ഞു.

Keywords: Ernakulam, News, Kerala, Health, hospital, Shigella; The district administration taken precautionary measures in Ernakulam district

Post a Comment