Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ നാലുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധയേറ്റതായി സംശയം

ഒമാനില്‍ നാലുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് Muscat, News, Gulf, World, COVID-19, Health, Health Minister
മസ്‌കത്ത്: (www.kvartha.com 22.12.2020) ഒമാനില്‍ നാലുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധയേറ്റതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രാലയം. ബ്രിടനില്‍ നിന്നെത്തിയ ഇവരെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് 
ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സൈദി അറിയിച്ചു. നാലുപേരും നിരീക്ഷണത്തില്‍ കഴിയുകയാണ്.

ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. പരിശോധനാഫലങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ്  നേരത്തെയുണ്ടായിരുന്ന വൈറസിനെക്കാള്‍ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Muscat, News, Gulf, World, COVID-19, Health, Health Minister, New Covid strain: 4 cases in Oman suspected

Keywords: Muscat, News, Gulf, World, COVID-19, Health, Health Minister, New Covid strain: 4 cases in Oman suspected

Post a Comment