Follow KVARTHA on Google news Follow Us!
ad

വളര്‍ത്തുനായയെ വീട്ടുജോലിക്കാരന്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി നടി അയേഷ ജുല്‍ക

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Pune,News,Bollywood,Actress,Complaint,Cinema,Lifestyle & Fashion,National,
പുണെ: (www.kvartha.com 30.12.2020) വളര്‍ത്തുനായയെ വീട്ടുജോലിക്കാരന്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി ബോളിവുഡ് താരം അയേഷ ജുല്‍ക. ലോണേവാലയിലെ വീട്ടില്‍ വളര്‍ത്തുനായ റോക്കിയെ ജോലിക്കാരനായ രാം അന്ദേര കൊലപ്പെടുത്തിയെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകയും സൊസൈറ്റി ഫോര്‍ അനിമല്‍ സേഫ്റ്റി (എസ്എഎസ്) വൈസ് പ്രസിഡന്റും ആക്ടിവിസ്റ്റുമായ നടി ജുല്‍ക്കയുടെ പരാതി. 
Mumbai: Actress Ayesha Julka Accuses House Caretaker Of Murdering Her Pet Dog, Pune, News, Bollywood, Actress, Complaint, Cinema, Lifestyle & Fashion, National.

ലോണേവാലയിലെ തെരുവില്‍ നിന്നും ജുല്‍ക എടുത്ത് വളര്‍ത്തിയ നായാണ് കൊല്ലപ്പെട്ടത്. അന്ന് വെറും രണ്ടാഴ്ച മാത്രമായിരുന്നു റോക്കിയുടെ പ്രായം. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ റിഗ്ഗലി എന്ന നായയേയും നടിക്ക് ലഭിച്ചു. ആറുവര്‍ഷക്കാലം റോക്കി തനിക്കൊപ്പം കഴിഞ്ഞു. രാം അന്ദേരയുടെ കുടുംബമാണ് അവനെ പരിപാലിച്ചിരുന്നത്. കഴിഞ്ഞ 18 വര്‍ഷമായി തനിക്കൊപ്പം ജോലി ചെയ്യുകയാണ് രാം അന്ദേര. അദ്ദേഹത്തിന്റെ കുടുംബവും ഒപ്പം കഴിഞ്ഞിരുന്നു.

സെപ്തംബര്‍ 13നാണ് നായ ചത്തുവെന്ന ഫോണ്‍കോള്‍ മുംബൈയിലുള്ള ജുല്‍ക്കക്ക് ലഭിക്കുന്നത്. വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു വീട്ടിലെ വേലക്കാരന്‍ പറഞ്ഞത്. എന്നാല്‍, വീട്ടിലെ ടാങ്കിന് വായ് വട്ടം കുറവായിരുന്നു. കൂടാതെ നായയുടെ ശരീരത്തില്‍ പരിക്കുകളുമുണ്ടായിരുന്നു. ഇതോടെ നായയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായി.

തുടര്‍ന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ ലോണവാലയിലേക്ക് മടങ്ങിയ ജുല്‍ക്ക സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരണമെന്നും നായ മുങ്ങിമരിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും പരാമര്‍ശിച്ചതോടെ ജുല്‍ക ലോണേവാല പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കുറ്റപത്രം തയാറാണെന്ന് പൊലീസ് അറിയിച്ചു. വൈകാതെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. എങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ ലഭിക്കാത്തതിനാല്‍ കേസിന്റെ വിചാരണ നീണ്ടു പോവുകയാണെന്ന് ജുല്‍ക പറയുന്നു. ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചപ്പോള്‍ മനുഷ്യരുടെ കേസുകള്‍ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട് മതി ഇതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് ജുല്‍ക പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരണത്തിന് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് തയാറായിട്ടില്ല.

Keywords: Mumbai: Actress Ayesha Julka Accuses House Caretaker Of Murdering Her Pet Dog, Pune, News, Bollywood, Actress, Complaint, Cinema, Lifestyle & Fashion, National.

Post a Comment