Follow KVARTHA on Google news Follow Us!
ad

വളര്‍ത്തുനായകള്‍ക്ക് ചപ്പാത്തി ഉണ്ടാക്കി കൊടുത്തില്ല; സഹോദരിയെ വെടിവെച്ച് കൊന്ന് 25കാരന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Local News,News,Dead,Police,Arrested,Crime,Criminal Case,National,
മീററ്റ്: (www.kvartha.com 15.12.2020) തന്റെ വളര്‍ത്തുനായകള്‍ക്ക് ചപ്പാത്തി ഉണ്ടാക്കി കൊടുക്കാത്തതിന് സഹോദരിയെ വെടിവെച്ച് കൊന്ന് 25കാരന്‍. ഉത്തര്‍പ്രദേശിലെ ഭവന്‍പുര്‍ മേഖലയിലാണ് നടുക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്. സംഭവത്തെ കുറിച്ച് ദിഹത്ത് സൂപ്രണ്ട് ഓഫ് പൊലീസ് കേശവ് കുമാര്‍ പറയുന്നത് ഇങ്ങനെയാണ്;

അശിഷ് എന്ന 25കാരന് 20 ഓളം വളര്‍ത്തുനായ്ക്കളുണ്ട്. അവയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് 23 കാരിയായ സഹോദരി പരുളുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം നായ്ക്കള്‍ക്ക് ചപ്പാത്തി ഉണ്ടാക്കാന്‍ അശിഷ് സഹോദരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരി ചപ്പാത്തി ഉണ്ടാക്കാന്‍ തയ്യാറായില്ല. ഇതോടെ അരിശം മൂത്ത് പരുളിനെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. അശിഷ് തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.Man kills woman as she refuses to make chapatis for his 20 pet dogs, Local News, News, Dead, Police, Arrested, Crime, Criminal Case, National
വളര്‍ത്തു നായ്ക്കളെ ചൊല്ലി അശിഷും സഹോദരിയും തമ്മില്‍ തര്‍ക്കവും ബഹളവും പതിവായിരുന്നുവെന്ന് അയല്‍വാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത അശിഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Man kills woman as she refuses to make chapatis for his 20 pet dogs, Local News, News, Dead, Police, Arrested, Crime, Criminal Case, National.

Post a Comment