Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, High Court,News,Marriage,Religion,Protection,Parents,National,
ചണ്ഡിഗഡ് : (www.kvartha.com 31.12.2020) പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവിട്ട് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുള്ളതിനാല്‍ സംരക്ഷണം തേടി കോടതിയെ സമീപിച്ച പെണ്‍കുട്ടിക്കും കാമുകനും ആവശ്യമായ സുരക്ഷ നല്‍കാനും ജസ്റ്റിസ് അല്‍ക്ക സരിന്‍ പൊലീസിനു നിര്‍ദേശം നല്‍കി. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് വീടുവിട്ട് 20 വയസ്സുള്ള ആണ്‍കുട്ടിയോടൊത്തു താമസം തുടങ്ങിയത്.Life, liberty of live-in couple should be protected: Punjab & Haryana High Court, High Court, News, Marriage, Religion, Protection, Parents, National.
യുവാവുമായുള്ള ബന്ധത്തെത്തുടര്‍ന്ന് യുവതിയുടെ കുടുംബം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് കമിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും പരസ്പരം വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും പുരുഷന് വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ് ആകാത്തതിനാല്‍ അതുവരെ ഒരുമിച്ചു താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണെന്നും മാതാപിതാക്കള്‍ അമിതമായി ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.

Keywords: Life, liberty of live-in couple should be protected: Punjab & Haryana High Court, High Court, News, Marriage, Religion, Protection, Parents, National.

Post a Comment