Follow KVARTHA on Google news Follow Us!
ad

കുട്ടിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ

Kidnapped Ujire boy rescued from Kolar, four abductors arrested#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kvartha.com 19.12.2020) മുത്തച്ഛനൊപ്പം നടക്കുകയായിരുന്ന എട്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തേയും കുട്ടിയേയും ശനിയാഴ്‌ച പുലർച്ചെ കോളാറിൽ കണ്ടെത്തി. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ അശ്വത്തക്കട്ടയിലെ വ്യാപാരി ബിജോയ് ഏജൻസീസ് ഉടമ ബിജോയുടെ മകൻ അനുഭവിനെയാണ് കോളാർ ജില്ലയിൽ കൂമ ഹൊസഹള്ളിയിൽ മഞ്ചുനാഥ് എന്നയാളുടെ വീട്ടിൽ കണ്ടെത്തിയത്. മംഗളൂരു പൊലീസ് പ്രത്യേക സംഘം കോളാർ ജില്ല പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഢിയുടെ സഹകരണത്തോടെയാണ് പിടികൂടിയത്.

മാണ്ട്യയിലെ ഗംഗാധർ, ബംഗളൂരു സ്വദേശികളായ കോമൾ, മഹേശ്, വീട്ടുടമ മഞ്ചുനാഥ് എന്നിവരെയും കുട്ടിയേയും ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് സംഘം കുട്ടിയുമായി കോളാറിൽ എത്തിയത്.

Kidnapped Ujire boy rescued from Kolar, four abductors arrested

തട്ടിക്കൊണ്ടുപോയ ശേഷം 17 കോടി രൂപ നൽകിയാൽ കുട്ടിയെ വിട്ടുതരാം എന്ന് പറഞ്ഞ് ബിജോയുടെ ഭാര്യ സറിയയെ ഫോണിൽ വിളിച്ചിരുന്നു. ആ മൊബൈൽ ഫോൺ സിംകാർഡ് ടവർ പിന്തുടർന്നാണ് പൊലീസ് കോളാറിലെത്തിയത്. കുട്ടിയുടെ മുത്തച്ഛൻ എ കെ ശിവന്റെ പരാതിയിലാണ് ബെൽത്തങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

നടക്കാനിറങ്ങി തിരിച്ചുവരുമ്പോൾ വീട്ടിന്റെ ഗേറ്റിനടുത്ത് നേരത്തെ റോഡരികിൽ നിറുത്തിയിട്ട വെളുത്ത കാറിൽ നിന്ന് രണ്ടുപേർ ഇറങ്ങിവന്ന് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞത്.

Keywords: Karnataka, News, Mangalore, Kidnap, Arrest, Child, Accused, Arrest, Police, Investigation, Top-Headlines, Kidnapped Ujire boy rescued from Kolar, four abductors arrested.
< !- START disable copy paste -->


Post a Comment