Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടികളെ ഫെയ്‌സ്ബുക് വഴി പരിചപ്പെട്ട് പ്രണയത്തിലാകും, ലൈംഗിക ചൂഷണത്തിനുശേഷം പണവും മറ്റും തട്ടിയെടുത്ത് ഒഴിവാക്കും; ഒടുവില്‍ വ്യവസായിയുടെ മകന് പിടിവീണു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Arrested,Crime,Criminal Case,Police,Social Media,Girl,Kerala,
കൊച്ചി: (www.kvartha.com 06.12.2020) പെണ്‍കുട്ടികളെ ഫെയ്‌സ്ബുക്ക് വഴി പരിചപ്പെട്ട് പ്രണയത്തിലാകും, ലൈംഗിക ചൂഷണത്തിനുശേഷം പണവും മറ്റും തട്ടിയെടുത്ത് ഒഴിവാക്കും. ഒടുവില്‍ വ്യവസായിയുടെ മകന്‍ അറസ്റ്റില്‍. 
പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന എറണാകുളം സ്വദേശിനിയുടെ പരാതിയില്‍ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയാണ് അറസ്റ്റിലായത്. ആലുവയില്‍ നിന്ന് കസബ പൊലീസ് ആണ് അശ്വിനെ അറസ്റ്റ് ചെയ്തത്.

2014-ല്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ അഞ്ചുവര്‍ഷത്തോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് പരാതി. പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന അശ്വിന്‍ കഴിഞ്ഞ ദിവസമാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയില്‍ നിന്നും പൊലീസ് പിടികൂടുന്നത്.Industrialist's son arrested for abuse case, Kochi, News, Arrested, Crime, Criminal Case, Police, Social Media, Girl, Kerala
പൂഞ്ഞാര്‍ സ്വദേശിക്ക് വിസ വാഗ്ദാനംചെയ്ത് 3.5 ലക്ഷം രൂപ തട്ടിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ അശ്വിന്റെ സഹോദരന്‍ നേരത്തേ പൊലീസ് പിടിയിലായിരുന്നു. കൊച്ചിയില്‍ വനിതാ ട്രാഫിക് വാര്‍ഡനെ മര്‍ദിച്ച കേസില്‍ മറ്റൊരു സഹോദരനും പ്രതിയായിട്ടുണ്ട്.

Keywords: Industrialist's son arrested for abuse case, Kochi, News, Arrested, Crime, Criminal Case, Police, Social Media, Girl, Kerala.

Post a Comment