Follow KVARTHA on Google news Follow Us!
ad

ഓസ്‌ട്രേലിയയെ 11 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ; മത്സരത്തില്‍ തിളങ്ങി നടരാജനും, ചഹലും

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, Australia,News,Cricket,Sports,Winner,World,
കാന്‍ബറ: (www.kvartha.com 04.12.2020) ഓസ്‌ട്രേലിയയെ 11 റണ്‍സിന് തോല്‍പി
ച്ച് ഇന്ത്യ. ഇതോടെ 1-0 ന്റെ ലീഡ് നേടി. മത്സരത്തില്‍ തിളങ്ങി നടരാജനും, ചഹലും. ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ട രണ്ടു ക്യാച്ചുകള്‍ക്ക് ഓസീസിനെ രക്ഷിക്കാനായില്ല. അതേസമയം, ഓസീസ് നല്‍കിയ അര്‍ധാവസരങ്ങള്‍ മുതലെടുത്ത് ഇന്ത്യ നേടിയ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ മത്സരഫലം നിര്‍ണയിക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ലെങ്കിലും ബോളിങ്ങില്‍ അതിന്റെ ക്ഷീണം മാറ്റിയ ഇന്ത്യയ്ക്ക്, ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ആവേശജയമാണ്. 

ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സില്‍ അവസാനിച്ചു. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് അരങ്ങേറ്റം ഓര്‍മിക്കത്തക്കതാക്കിയ തമിഴ്‌നാട്ടുകാരന്‍ ടി നടരാജന്‍, കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ രൂപത്തിലെത്തി നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത യുസ്വെന്ദ്ര ചെഹല്‍ എന്നിവരാണ് ബോളിങ്ങില്‍ ഇന്ത്യയുടെ വിജയശില്‍പികള്‍. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. India beats Australia by 11 runs to take 1-0 lead; Natarajan, Chahal shine, Australia, News, Cricket, Sports, Winner, World

ഇന്ത്യ ആദ്യ രണ്ട് ഏകദിനങ്ങള്‍ തോറ്റ സിഡ്‌നിയിലാണ് ശേഷിക്കുന്ന രണ്ട് ട്വന്റി20കള്‍. വ്യക്തിഗത സ്‌കോര്‍ 3-3ല്‍ നില്‍ക്കെ മനീഷ് പാണ്ഡെ കൈവിട്ട് സഹായിച്ചെങ്കിലും അതു മുതലാക്കാനാകാതെ പോയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട ഫിഞ്ച് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ കൈവിട്ട് 'സഹായിച്ച' മറ്റൊരു ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് 38 പന്തില്‍ മൂന്നു ഫോറുകളോടെ 34 റണ്‍സെടുത്തു.

ബോളിങ്ങില്‍ ഓസീസിന്റെ അപ്രതീക്ഷിത ഹീറോയായി മാറിയ മോയ്‌സസ് ഹെന്റിക്വസ് ബാറ്റിങ്ങിലും താരമായി. 20 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 30 റണ്‍സെടുത്ത ഹെന്റിക്വസിനെ 18-ാം ഓവറില്‍ ദീപക് ചാഹര്‍ എല്‍ബിയില്‍ കുരുക്കിയതോടെയാണ് മത്സരം ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന പരമ്പരയില്‍ മിന്നിത്തിളങ്ങിയ സ്റ്റീവ് സ്മിത്ത് (ഒന്‍പതു പന്തില്‍ 12), ഗ്ലെന്‍ മാക്‌സ്വെല്‍ (മൂന്നു പന്തില്‍ രണ്ട്), എന്നിവര്‍ക്ക് ഇത്തവണ തിളങ്ങാനാകാതെ പോയതും ഓസീസിന് തിരിച്ചടിയായി.

ഇതില്‍ ചെഹലിന്റെ പന്തുകളില്‍ ഫിഞ്ചിനെ പുറത്താക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയെടുത്ത ക്യാച്ചും സ്മിത്തിനെ പുറത്താക്കാന്‍ സഞ്ജു സാംസണെടുത്ത ക്യാച്ചും മത്സരഫലത്തില്‍ നിര്‍ണായകമായി. വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡും (ഒന്‍പതു പന്തില്‍ ഏഴ്) നിരാശപ്പെടുത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു റണ്ണുമായി പുറത്തായപ്പോള്‍, സീന്‍ ആബട്ട് എട്ടു പന്തില്‍ 12 റണ്‍സോടെയും മിച്ചല്‍ സ്വെപ്‌സണ്‍ അഞ്ച് പന്തില്‍ 12 റണ്‍സോടെയും പുറത്താകാതെനിന്നു.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അവതരിപ്പിച്ച കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് സംവിധാനം ഇന്ത്യയെ തുണയ്ക്കുന്നതിനും മത്സരം വേദിയായി. ബാറ്റിങ്ങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്‌സറ്റിറ്റിയൂട്ടായെത്തിയ യുസ്വേന്ദ്ര ചെഹലാണ് ഇന്ത്യന്‍ ബോളിങ്ങിനെ മുന്നില്‍നിന്ന് നയിച്ചത്.

ചെഹല്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി. ജഡേജയ്ക്കു പകരം ചെഹലിനെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി തീരുമാനിച്ചപ്പോള്‍ത്തന്നെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ തര്‍ക്കമുന്നയിച്ചിരുന്നു. നടരാജന്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റെടുത്തു. ദീപക് ചാഹറിന് ഒരു വിക്കറ്റുണ്ട്.

നേരത്തെ, ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സിനൊടുവിലാണ് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ 162 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്. കാന്‍ബറയില്‍ നടക്കുന്ന ഒന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്.

അര്‍ധസെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രാഹുല്‍ 40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്തു. ഏകദിന പരമ്പരയില്‍ മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്ന രാഹുലിന് ഫോം കണ്ടെത്താനായിരുന്നില്ല.

അവസാന ഓവറുകളില്‍ പരിക്കേറ്റിട്ടും 23 പന്തില്‍നിന്ന് പുറത്താകാതെ 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 160 കടത്തിയത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. രാജ്യാന്തര ട്വന്റി20യില്‍ ഏഴാം നമ്പറിലോ അതിനു താഴെയോ ബാറ്റു ചെയ്യുന്ന ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ജഡേജയുടേത്.

2012ല്‍ ഇംഗ്ലണ്ടിനെതിരെ വാംഘഡയില്‍ മഹേന്ദ്രസിങ് ധോണി 18 പന്തില്‍ നേടിയ 38 റണ്‍സിന്റെ റെക്കോര്‍ഡാണ് ജഡേജ മറികടന്നത്. 12 മത്സരത്തിലെത്തി നില്‍ക്കുന്ന ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അവതരിച്ച മോയ്‌സസ് ഹെന്റിക്വസാണ് ഇന്ത്യയെ തകര്‍ത്തത്. ഹെന്റിക്വസ് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

മലയാളി ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ടീമില്‍ ഇടംനേടിയ സഞ്ജു സാംസണ്‍, മികച്ച തുടക്കം മുതലാക്കാനാകാതെ ഒരിക്കല്‍ക്കൂടി പുറത്തായി. 15 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 23 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം. അഞ്ചാം രാജ്യാന്തര ട്വന്റി20 കളിക്കുന്ന സഞ്ജുവിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോറാണിതെന്ന പ്രത്യേകതയുമുണ്ട്.

ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുക്കുന്നതില്‍ വിജയിച്ചതോടെ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ടു പോലും തീര്‍ക്കാനായില്ല. മൂന്നാം വിക്കറ്റില്‍ കെ.എല്‍. രാഹുല്‍ സഞ്ജു സാംസണ്‍ സഖ്യം നേടിയ 38 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടില്‍ ഒന്ന്! ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ വാഷിങ്ടണ്‍ സുന്ദര്‍ സഖ്യം 18 പന്തില്‍ 38 റണ്‍സ് നേടിയാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. രണ്ടാം വിക്കറ്റില്‍ രാഹുല്‍ കോലി സഖ്യം 37 റണ്‍സും നേടി.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (ആറു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ഒന്‍പത് പന്തില്‍ ഒന്‍പത്), മനീഷ് പാണ്ഡെ (എട്ട് പന്തില്‍ രണ്ട്), വാഷിങ്ടണ്‍ സുന്ദര്‍ (അഞ്ച് പന്തില്‍ ഏഴ്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഇരുപത്തേഴുകാരന്‍ മിച്ചല്‍ സ്വെപ്‌സണാണ് കോലിയെ പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ ഒരേയൊരു സിക്‌സ് സഹിതം 16 റണ്‍സെടുത്തു. ഓസീസിനായി ഹെന്റിക്വസ് നാല് ഓവറില്‍ 22 റണ്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റെടുത്തു.

Keywords: India beats Australia by 11 runs to take 1-0 lead; Natarajan, Chahal shine, Australia, News, Cricket, Sports, Winner, World.

إرسال تعليق