Follow KVARTHA on Google news Follow Us!
ad

ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയാനാകില്ല, അഭിഭാഷകനേയും അനുവദിക്കില്ല; സി എം രവീന്ദ്രന്‍ സമര്‍പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,High Court of Kerala,Trending,Bail plea,Chief Minister,Pinarayi vijayan,Kerala,News,
കൊച്ചി : (www.kvartha.com 17.12.2020) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി എം രവീന്ദ്രന്‍ സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വരാനുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. കോവിഡ് അനന്തര രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ദീര്‍ഘനേരം തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നായിരുന്നു ഇഡിയുടെ വാദം. പല തവണ നോട്ടിസ് അയച്ചിട്ടും ഹാജരായില്ലെന്നും നിയമത്തിന്റെ മുന്നില്‍നിന്ന് ഒളിച്ചോടാനാണ് രവീന്ദ്രന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ഇഡി കോടതിയില്‍ അറിയിച്ചത്. ഇഡിയുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇരുപക്ഷത്തിന്റെ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റിസ് വി ജി അരുണ്‍ ഹര്‍ജി വിധിപറയാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.HC rejects CM Raveendran's plea; says can't stop ED from taking him into custody, Kochi, High Court of Kerala, Trending, Bail plea, Chief Minister, Pinarayi vijayan, Kerala, News.
ഇതിനിടെ വ്യാഴാഴ്ച രാവിലെ സി എം രവീന്ദ്രന്‍ കൊച്ചിയിലെത്തി ഇഡി ഓഫിസില്‍ ഹാജരായി. കോടതി വിധി എതിരാകുന്ന സാഹചര്യത്തില്‍ ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഇഡി ഓഫിസില്‍ ഹാജരായത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം കോവിഡാണെന്നോ കോവിഡ് അനന്തര ചികിത്സയിലാണെന്നൊ ഒക്കെ കാണിച്ച് സമയം നീട്ടി ചോദിച്ചിരുന്നു.

Keywords: HC rejects CM Raveendran's plea; says can't stop ED from taking him into custody, Kochi, High Court of Kerala, Trending, Bail plea, Chief Minister, Pinarayi vijayan, Kerala, News.

Post a Comment