'ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, സാമാന്യ മര്യാദ ജീവിതത്തില്‍ ഒട്ടും പുലര്‍ത്താത്ത അയാള്‍ക്ക് വേണ്ടി മൗനം ആചരിക്കാന്‍ എനിക്ക് താത്പര്യമില്ല'; മറഡോണയ്‌ക്കെതിരെ ഗ്രൗണ്ടില്‍ പ്രതിഷേധവുമായി വനിതാതാരം


ബ്യൂണസ് അയേഴ്‌സ്: (www.kvartha.com 01.12.2020) ഡീഗോ മറഡോണയ്‌ക്കെതിരെ ഗ്രൗണ്ടില്‍ പ്രതിഷേധവുമായി സ്പാനിഷ് വനിതാ ഫുട്ബോള്‍ താരമായ പൗല ഡപെന. ഒരു ഫുട്‌ബോള്‍ മത്സരത്തിനു മുന്‍പ് ഇരു ടീമുകളിലെയും താരങ്ങള്‍ മൗനമാചരണം നടത്തിയപ്പോള്‍ അതേ നിരയില്‍ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്. മറഡോണ ലൈംഗിക കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാന്‍ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് താരം പ്രതിഷേധിച്ചത്. 

'ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, സാമാന്യ മര്യാദ ജീവിതത്തില്‍ ഒട്ടും പുലര്‍ത്താത്ത അയാള്‍ക്ക് വേണ്ടി മൗനം ആചരിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവര്‍ക്കായി ഒരു മിനിട്ട് മൗനമാചരിക്കാന്‍ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആര്‍ക്കും തോന്നുന്നില്ല. എന്നാല്‍ പീഡിപ്പിച്ച ആള്‍ക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ സാധിക്കുന്നില്ല'- ഡപെന പറഞ്ഞു.

News, World, Argentina, Sports, Football, Player, Football Player, Protest, Female footballer cops death threats over Diego Maradona protest


വിയാജെസ് ഇന്റെരിയാസ്- ഡിപോര്‍ടീവോ അബന്‍ക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. വിയാജെസിന്റെ താരമാണ് 24കാരിയായ ഡപെന. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ ഒരു നിമിഷം മൗനമായി നിന്നു. എന്നാല്‍ ഡപെന ഇതിനു തയ്യാറായില്ല. ടീം അംഗങ്ങള്‍ നിരന്നു നില്‍ക്കുമ്പോള്‍ താരം തിരിഞ്ഞ് നിലത്തിരിക്കുകയായിരുന്നു. പ്രതിഷേധത്തിനു പിന്നാലെ താരത്തിനെതിരെ വധ ഭീഷണി അടക്കം ഉയര്‍ന്നിട്ടുണ്ട്.

നവംബര്‍ 25 നായിരുന്നു മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്തിലായിരുന്നു.

Keywords: News, World, Argentina, Sports, Football, Player, Football Player, Protest, Female footballer cops death threats over Diego Maradona protest

Post a Comment

Previous Post Next Post