Follow KVARTHA on Google news Follow Us!
ad

കോവിഡ് രോഗികളുമായി സമ്പര്‍കം; ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരളവാര്‍ത്തകള്‍, Pathanamthitta,News,Religion,Sabarimala,Sabarimala Temple,Sabarimala-Mandala-Season-2020,Kerala,
പത്തനംതിട്ട: (www.kvartha.com 30.12.2020) ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. 

COVID a cause for concern in Sabarimala, Melsanthi in quarantine, Sannithanam to be made containment zone, Pathanamthitta, News, Religion, Sabarimala, Sabarimala Temple, Sabarimala-Mandala-Season-2020, Kerala
കഴിഞ്ഞദിവസം നടത്തിയ കോവിഡ് റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നുപേര്‍ ഉള്‍പെടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ മേല്‍ശാന്തിയും അദ്ദേഹത്തോട് ഒപ്പമുളള ഉപകര്‍മികളുമടക്കം ഏഴുപേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

മേല്‍ശാന്തിയുള്‍പ്പടെയുളളവര്‍ ക്വാറന്റൈനില്‍ ആണെങ്കിലും ചടങ്ങുകള്‍ക്കോ നിത്യപൂജക്കോ തടസവുമുണ്ടാകില്ല.

മകരവിളക്ക് സാഹചര്യമാണെങ്കില്‍ കൂടി സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന മേഖലയും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കണം എന്നൊരു ശുപാര്‍ശ സന്നിധാനം, നിലക്കല്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് അപ്രകാരം തന്നെ സര്‍ക്കാരിന് സമര്‍പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കുക സര്‍ക്കാരായിരിക്കും.

Keywords: COVID a cause for concern in Sabarimala, Melsanthi in quarantine, Sannithanam to be made containment zone, Pathanamthitta, News, Religion, Sabarimala, Sabarimala Temple, Sabarimala-Mandala-Season-2020, Kerala.

Post a Comment