Follow KVARTHA on Google news Follow Us!
ad
Posts

ചൈനീസ് തല്‍ക്ഷണ വായ്പാ ആപ്പുകള്‍ ഇന്ത്യയില്‍ പെരുകുന്നു; ആയിരക്കണക്കിന് ഉപഭോക്തര്‍ കടക്കെണിയില്‍

Chinese instant loan apps proliferate in India; Thousands of customers are in debt #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അജയ് പഡ്‌നേകര്‍

മുംബൈ: (www.kvartha.com 08.12.2020) മൊബൈല്‍ ആപ്പിലൂടെ തല്‍ക്ഷണ വായ്പ നല്‍കുന്ന അനധികൃത കമ്പനികള്‍ കൂണ് പോലെ പെരുകുന്നു. ചൈനീസ് ലോണ്‍ ആപ്പുകള്‍ എന്നറിയപ്പെടുന്ന ഇത്തരം ആപ്പഌകേഷനെതിരെആയിരക്കണക്കിന് പരാതികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വായ്പ തിരിച്ചടക്കാനാവാത്തഉപഭോക്താക്കളെനിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുക എന്നതുമാണ്വായ്പ നല്‍കിയ പണം വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍. ഇതുകൂടാതെവ്യാജ പോലീസ് നോട്ടീസുകള്‍, എ ടി എംകാര്‍ഡും ബാങ്ക് അക്കൗണ്ടും റദ്ദാക്കുമെന്നുള്ള ബാങ്കുകളുടെ പേരില്‍ വ്യാജ നോട്ടീസുകളും, ആളപായമുണ്ടാക്കുമെന്നുള്ള ഭീഷണികളുംവാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ അയക്കുകയും ചെയ്യും.

ലോക്ഡൗണിനെ തുടര്‍ന്ന് ജോലിനഷ്ടപെട്ടതാഴ്ന്ന വരുമാനമുണ്ടായിരുന്ന ഇരുപതിനും നാല്പത് വയസിനുംഇടയിലുള്ളവര്‍ക്കാണ് ഇത്തരം കമ്പനികള്‍ വായ്പകള്‍ നല്‍കുന്നത്. ആയിരം രൂപയില്‍ തുടങ്ങി വായ്പ നല്‍കുന്ന ഇത്തരം ആപ്പുകള്‍മുപ്പതു ശതമാനം മുതല്‍ അമ്പത് ശതമാനം വരെ പലിശ ഈടാക്കുമെങ്കിലും വായ്പ തിരിച്ചടക്കാനുള്ള കാലാവധി വെറും 7 തൊട്ട് 15 ദിവസം വരെ മാത്രമാണ്. 


Chinese instant loan apps proliferate in India; Thousands of customers are in debt


3000 രൂപ വായ്പയെടുത്താല്‍ പ്രോസസ്സിംഗ്ഫീ, മറ്റു ചാര്‍ജുകള്‍ ഈടാക്കി രണ്ടായിരം രൂപയില്‍ താഴെയാണ്ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഏഴുദിവസത്തിനകം 3100 ഓളം രൂപ ഉപഭോക്താക്കള്‍തിരിച്ചടക്കണം. അമിത പലിശ ഈടാക്കി താഴ്ന്ന വരുമാനമുള്ള ജനങ്ങളെ കടക്കെണിയില്‍ വീഴ്ത്തുന്ന ഇത്തരം കമ്പനികളുടെ ഉറവിടം ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആണെന്ന് പറയപ്പെടുന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ട് അഞ്ഞൂറോളം ഇത്തരം ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇതില്‍ ചില ആപ്പുകള്‍ ഈയിടെഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു.



Keywords: Mumbai, China, Application, Loan, India, Mobile Phone, Fake, Police, Notice, Chinese instant loan apps proliferate in India; Thousands of customers are in debt

Post a Comment