Follow KVARTHA on Google news Follow Us!
ad

മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷാന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Beijing,China,News,Business,Mukesh Ambani,Business Man,World,
ബീജിംഗ്: (www.kvartha.com 31.12.2020) മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷാന്‍. ബ്ലൂബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങിന്റെ ആസ്തി ഈവര്‍ഷം 70.9 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 77.8 ബില്യണ്‍ ഡോളറായി. ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്. 

ചൈനയ്ക്കു പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത ഷോങ് ആദ്യം മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നീട് കൂണ്‍ കൃഷി പരീക്ഷിച്ചു. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴില്‍ ചെയ്തു. അതിനു ശേഷമാണ് കുപ്പിവെള്ള വ്യവസായത്തില്‍ പണം മുടക്കി കോടീശ്വരനാകുന്നത്. China’s bottled water king dethrones Mukesh Ambani as Asia’s richest person, Beijing, China, News, Business, Mukesh Ambani, Business Man, World
66 കാരനായ സോങ് രാഷ്ട്രീയത്തിലൊന്നും താല്‍പര്യമില്ലാത്ത ആളാണ്. അദ്ദേഹത്തിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ സ്ഥലം വാങ്ങിക്കൂട്ടുന്നതുപോലുള്ള വ്യവസായങ്ങളിലൊന്നും തന്നെയില്ല. മറ്റ് സമ്പന്ന കുടുംബങ്ങളുമായി ബന്ധപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രാദേശികമായി 'ലോണ്‍ വുള്‍ഫ്' എന്നാണ് വിളിക്കുന്നത്.

ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വര്‍ഷം കൊണ്ടാണ് അംബാനി ലോക കോടീശ്വര പട്ടികയില്‍ മികച്ച സ്ഥാനം നേടിയത്. മുകേഷിന്റെ ആസ്തി 76.9 ബില്യണ്‍ ഡോളറാണ്.

ചൈനയിലെതന്നെ കോളിന്‍ ഹുവാങ് 63.1 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെന്‍സെന്റിന്റെ പോണി മാ 56 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ആലിബാബയുടെ ജാക് മാ 51.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആറാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ടു.

ചൈന സര്‍ക്കാര്‍ ജാക്ക് മായ്ക്കും അദ്ദേഹത്തിന്റെ ആലിബാബയ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ആസ്തിയില്‍ വന്‍ഇടിവുണ്ടായത്.

Keywords: China’s bottled water king dethrones Mukesh Ambani as Asia’s richest person, Beijing, China, News, Business, Mukesh Ambani, Business Man, World.

Post a Comment