Follow KVARTHA on Google news Follow Us!
ad

ലോകത്തെ ഞെട്ടിച്ചുകൊണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Import,Export,National,
ന്യൂഡെല്‍ഹി: (www.kvartha.com 02.12.2020) ലോകത്തെ ഞെട്ടിച്ചുകൊണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന. ലഡാക്ക് വിഷയത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടി.

ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം. ചൈനയാണ് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം. നാല് മില്യണ്‍ ടണ്‍ അരിയാണ് പ്രതിവര്‍ഷം ചൈന ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിന്ന് ചൈന അരി വാങ്ങിയിരുന്നില്ല. ഇന്ത്യന്‍ അരിയുടെ ഗുണനിലവാരം ചൂണ്ടിക്കാട്ടിയായിരുന്നു അത്. എന്നാല്‍ ഇതിന് വിരുദ്ധമായി ചൈന ഇത്തവണ ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തിരിക്കുകയാണ്.
China buys rice from India for first time in decades amid cross-border tensions: Report, New Delhi, News, Politics, Import, Export, National

അടുത്ത വര്‍ഷവും ഇന്ത്യയില്‍ നിന്ന് ചൈന അരി വാങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് കയറ്റുമതി രംഗം. ഇന്ത്യയിലെ അരിയുടെ ഗുണനിലവാരം കണ്ട് ചൈന അടുത്ത തവണയും ഇന്ത്യന്‍ അരി ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണ റാവു പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ തായ്‌ലന്‍ഡ്, വിയന്ന, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്.

Keywords: China buys rice from India for first time in decades amid cross-border tensions: Report, New Delhi, News, Politics, Import, Export, National.

Post a Comment