Follow KVARTHA on Google news Follow Us!
ad

പുതുവത്സരാഘോഷ പരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

പുതുവത്സരാഘോഷ പരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ New Delhi, News, National, COVID-19, Letter, Health
ന്യൂഡെല്‍ഹി: (www.kvartha.com 30.12.2020) പുതുവത്സരാഘോഷ പരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം. ബ്രിടനില്‍ കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന എല്ലാ  നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനങ്ങള്‍ക്ക് അന്തിമതീരുമാനം എടുക്കാം. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കൊറോണ വ്യാപനം ചെറുക്കുന്നതിന്, ആവശ്യമെങ്കില്‍ രാത്രി കാല കര്‍ഫ്യൂ ഉള്‍പ്പെടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് ഉള്ളിലും അന്തര്‍സംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്താന്‍ പാടില്ല. 

New Delhi, News, National, COVID-19, Letter, Health, Center urges states to take strict measures to avoid crowds at New Year celebrations

പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി, ഡിസംബര്‍ 30, 31, ജനുവരി ഒന്ന് എന്നീ തീയതികളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Keywords: New Delhi, News, National, COVID-19, Letter, Health, Center urges states to take strict measures to avoid crowds at New Year celebrations

Post a Comment