Follow KVARTHA on Google news Follow Us!
ad

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിന്‍വലിച്ചു; ഇനി പൊലീസ് സുരക്ഷ മതിയെന്ന് കേന്ദ്ര നിര്‍ദേശം

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസ്‌ലെ കേന്ദ്ര സേന സുരക്ഷ പിന്‍വലിച്ചു Kochi, News, Kerala, Police, security, Enquiry
കൊച്ചി: (www.kvartha.com 05.12.2020) കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസ്‌ലെ കേന്ദ്ര സേന സുരക്ഷ പിന്‍വലിച്ചു.  ഇനി പൊലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടര്‍ന്നാണ് കേന്ദ്ര സേനയെ നിയോഗിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Center suggested that police security is sufficient at Kochi Customs Preventive Office



ഇനി സംസ്ഥാന പൊലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പണം നല്‍കി സിഐഎസ്എഫിനെ നിയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷ ആവശ്യപ്പെട്ട് കമീഷണര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. 



Keywords: Kochi, News, Kerala, Police, security, Enquiry, Center suggested that police security is sufficient at Kochi Customs Preventive Office

Post a Comment