ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍; രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് ഭീഷണി

ന്യൂഡെല്‍ഹി: (www.kvartha.com 04.12.2020) രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് ഒരാഴ്ചയിലേറെയായി തുടരുന്ന കാര്‍ഷികപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബര്‍ 8) ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡെല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭീഷണി മുഴക്കി.

പ്രതിഷേധ സൂചകമായി ശനിയാഴ്ച രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോള്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Block All Roads To Delhi; Farmers Call For 'All-India Bandh' On Tuesday, New Delhi, News, Farmers, Harthal, Meeting, Protesters, National

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ഡെല്‍ഹിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹി അതിര്‍ത്തിയിലെത്തി.

കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരിഹാരമാവാതെ പിരിഞ്ഞിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വിജ്ഞാന്‍ഭവനില്‍ തുടങ്ങിയ ചര്‍ച്ച ഏഴുമണിക്കൂര്‍ നീണ്ടു. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോംപ്രകാശ് എന്നിവരും സംയുക്ത കിസാന്‍മോര്‍ച്ചയിലെ 40 കര്‍ഷകനേതാക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

മൂന്ന് കാര്‍ഷികനിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകള്‍ പരിഹരിച്ച് ഭേദഗതിയാവാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഉറപ്പുനല്‍കി. കേന്ദ്രത്തിന് 'ഈഗോ'യില്ലെന്നും സമരക്കാര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.

മിനിമം താങ്ങുവില ഉറപ്പുനല്‍കുന്നതിനൊപ്പം ചന്തകളിലെ നികുതി അന്തരം, തര്‍ക്കപരിഹാരത്തിന് കോടതികളെ സമീപിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭേദഗതിവരുത്താമെന്നാണ് ചര്‍ച്ചയില്‍ കേന്ദ്രം സമ്മതിച്ചത്. നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കര്‍ഷകനേതാക്കള്‍ പ്രത്യേകമായ എതിര്‍പ്പുകള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ചിലതില്‍ ഭേദഗതിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ സമയംനല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Keywords: Block All Roads To Delhi; Farmers Call For 'All-India Bandh' On Tuesday, New Delhi, News, Farmers, Harthal, Meeting, Protesters, National.

Post a Comment

Previous Post Next Post