Follow KVARTHA on Google news Follow Us!
ad

വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണം; അസം സര്‍ക്കാര്‍ പുതിയ നിയമം രൂപവത്കരിക്കുന്നു

Religion, Finance, Assam mulls law which will make a bride, groom to declare religion, source of income #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തക

പട്‌ന: (www.kvartha.com 01.12.2020) വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷെ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമ പ്രകാരം വരുമാനം, തൊഴില്‍, സ്ഥിര മേല്‍വിലാസം, മതം എന്നിവ വെളിപ്പെടുത്തുന്ന രേഖകള്‍ വിവാഹത്തിനു ഒരു മാസം മുമ്പ് സമര്‍പ്പിക്കണം. ഈ നിയമം സത്രീകളെ ശാക്തീകരിക്കും. യുപിയിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങള്‍ ഈ നിയമത്തിലുമുണ്ടാകും', ശര്‍മ്മ പറയുന്നു.

News, National, India, Assam, Government, Law, Marriage, Bride, Grooms, Religion, Finance, Assam mulls law which will make a bride, groom to declare religion, source of income


ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങള്‍ മാത്രമല്ല പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണമെന്നും ശര്‍മ്മ അറിയിച്ചു.

Keywords: News, National, India, Assam, Government, Law, Marriage, Bride, Grooms, Religion, Finance, Assam mulls law which will make a bride, groom to declare religion, source of income

Post a Comment