Follow KVARTHA on Google news Follow Us!
ad

യു കെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരില്‍ 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 25 ആയി ഉയര്‍ന്നു

യു കെയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവരില്‍ New Delhi, News, National, COVID-19, Trending
ന്യൂഡെല്‍ഹി: (www.kvartha.com 31.12.2020) യു കെയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവരില്‍ അഞ്ചുപേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 25 ആയി. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഐജിഐബിയിലെ ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി) പരിശോധനയിലാണ് മറ്റൊരാള്‍ക്ക് രോഗം കണ്ടെത്തിയത്. 

കൊല്‍ക്കൊത്ത, മീററ്റ്, നോയിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് രോഗബാധിതര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 പേര്‍ക്ക് അതിവേഗ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിവേഗ കോവിഡ് ബാധ തുടരുന്നതിനാല്‍ പുതുവത്സരത്തില്‍ കോവിഡ് നിദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ നിര്‍ദേശം നല്‍കി.

New Delhi, News, National, COVID-19, Trending, 5 new cases of UK Covid-19 strain traced in India, tally rises to 25

Keywords: New Delhi, News, National, COVID-19, Trending, 5 new cases of UK Covid-19 strain traced in India, tally rises to 25

Post a Comment