യുഎഇയില്‍ അമിത അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ചെന്ന് യുവാവ് ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍; യുവതി അറസ്റ്റില്‍

ദുബൈ: (www.kvartha.com 15.11.2020) യുഎഇയില്‍ അമിത അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ച്ചെന്ന് യുവാവ് ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍. സ്വന്തം രാജ്യക്കാരനായ ഇയാള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ കൂടെയുണ്ടായിരുന്ന യുവതിക്കെതിരെ കുറ്റം ചുമത്തി. 30കാരിയായ എമിറാത്തി യുവതിയെ മരണപ്പെട്ടയാള്‍ക്കൊപ്പം ജുമൈറയിലെ ഒരു ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. 

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹോട്ടലിലുണ്ടായ സംഭവത്തെ തുടര്‍ന്ന് അടിയന്തര ഫോണ്‍ കോള്‍ ദുബൈ പൊലീസ് കമാന്‍ഡ് റൂമില്‍ ലഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ യുവതിയെ മൃതദേഹത്തിനൊപ്പം കണ്ടെന്നും ഇഞ്ചക്ഷന്‍ നല്‍കിയതായി സംശയം തോന്നിയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി.

Dubai, News, Gulf, World, Arrest, Police, Arrested, Case, Woman, Woman accused of supplying drugs to a man who died of overdose in a Dubai hotel

ലഹരിമരുന്ന് മിശ്രിതം അമിതമായ അളവില്‍ ഉള്ളില്‍ച്ചെന്നാണ് എമിറാത്തി യുവാവ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇയാളുടെ മരണകാരണമായ ലഹരിമരുന്ന് എത്തിച്ചു നല്‍കിയതിന് യുവതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. കേസില്‍ നവംബര്‍ 25നാണ് അടുത്ത വാദം കേള്‍ക്കുന്നത്. 

Keywords: Dubai, News, Gulf, World, Arrest, Police, Arrested, Case, Woman, Woman accused of supplying drugs to a man who died of overdose in a Dubai hotel

Post a Comment

Previous Post Next Post