Follow KVARTHA on Google news Follow Us!
ad

ഭാര്യ ഏറ്റവും സീനിയര്‍, മറ്റൊരാളെ ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,Allegation,CPM,Teacher,Criticism,Trending,Kerala,
കൊച്ചി: (www.kvartha.com 28.11.2020) ഭാര്യ ഏറ്റവും സീനിയര്‍, മറ്റൊരാളെ ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി തൃശൂര്‍ കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പലായി ഭാര്യ ആര്‍ ബിന്ദുവിനെ നിയമിച്ചെന്ന ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'ഭാര്യയെ കുറിച്ചൊരു സംവാദം ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. കാരണം അവര്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മികച്ച വിജയത്തോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. പിന്നീട് ജെഎന്‍യു യൂണിവേഴ്‌സിറ്റില്‍ ഗവേഷണവും പഠനവും നടത്തി. അതുകഴിഞ്ഞ് നാട്ടിലെത്തി ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ ആ കോളജിലെ ഏറ്റവും സീനിയര്‍ ആയ അധ്യാപികയാണ്. Vijaya Raghavan says that his wife was the most senior and could not put anyone else in the post, Kochi, News, Politics, Allegation, CPM, Teacher, Criticism, Trending, Kerala

അവരല്ലാതെ മറ്റൊരാളെ നിയമപരമായി ആ പദവിയിലേക്ക് ഇരുത്താന്‍ പറ്റില്ല. അതില്‍ എന്നെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ല. എന്റെ ഭാര്യ ആയതുകൊണ്ട് അതു ചര്‍ച്ചയാക്കേണ്ട കാര്യമില്ല' എന്നും അദ്ദേഹം പറഞ്ഞു.

ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എ പി ജയദേവന്‍ രാജിവച്ചിരുന്നു. ജയദേവന്റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നു. പകരം ചുമതല ആര്‍ ബിന്ദുവിന് നല്‍കി. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് വൈസ് പ്രിന്‍സിപ്പലായി ആര്‍ ബിന്ദുവിനെ നിയമിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിയമിച്ചതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

Keywords: Vijaya Raghavan says that his wife was the most senior and could not put anyone else in the post, Kochi, News, Politics, Allegation, CPM, Teacher, Criticism, Trending, Kerala.

Post a Comment