Follow KVARTHA on Google news Follow Us!
ad

ജോലി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ജോലി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ മകന്‍ News, National, Father, Son, Killed, Job, Police, Crime, Jharkhand, Unemployed
റാഞ്ചി:  (www.kvartha.com 22.11.2020) ജോലി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡ് ജീവനക്കാരനായ 55 കാരനെയാണ് മകന്‍ കൊലപ്പെടുത്തിയത്. സിസിഎല്ലിലെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ ഹെഡ് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു കൃഷ്ണ റാം. 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കൃഷ്ണയുടെ 35 വയസുകാരനായ മൂത്ത മകനാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണയുടെ മൊബൈല്‍ ഫോണും കൊല്ലാന്‍ ഉപയോഗിച്ച ചെറിയ കത്തിയും പൊലീസ് കണ്ടെടുത്തു. 

News, National, Father, Son, Killed, Job, Police, Jharkhand, Unemployed, Crime, Unemployed youth killed 55-year-old man to get a job in Jharkhand

പിതാവിന്റെ ജോലി ലഭിക്കാനാണ് താന്‍ കൊല ചെയ്തതെന്ന് മകന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സര്‍വ്വീസിലിരിക്കെ ജീവനക്കാരന്‍ മരിച്ചാല്‍ അയാളുടെ അടുത്ത ബന്ധുവിന് ജോലി നല്‍കുകയെന്നത് സിസിഎല്ലിന്റെ നയമാണ്. ഇത് പ്രതീക്ഷിച്ചായിരുന്നു മകന്‍ പിതാവിനെ കൊലപ്പെടുത്തിയത്. 

Keywords: News, National, Father, Son, Killed, Job, Police, Jharkhand, Unemployed, Crime, Unemployed youth killed 55-year-old man to get a job in Jharkhand 

Post a Comment