Follow KVARTHA on Google news Follow Us!
ad

ഈശ്വരന്‍ ഇറക്കിയതാണ് ഈ മക്കളെ

These children were sent down by God ഈശ്വരന്‍ ഇറക്കിയതാണ് ഈ മക്കളെ
വാണിമേല്‍: (www.kvartha.com 24.11.2020) ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ടെസ്റ്റില്‍ ജയിച്ച സന്തോഷത്തോടെ കൈകാലുകളും മുഖവും കഴുകാന്‍ വെള്ളിയോട് പൊടിപ്പില്‍ മൈതാനത്തുനിന്ന് ആ കുട്ടികള്‍ പുഴയിലേക്ക് വന്നില്ലായിരുന്നെങ്കിലോ? ഉള്‍ക്കിടിലം മാറാത്ത ഭാവത്തോടെ സജിത കൂട്ടിച്ചേര്‍ത്തു 'ഈശ്വരന്‍ ഇറക്കിയതാണ് ആ മക്കളെ.....'

മുങ്ങുന്നവരെ കരകയറ്റിയ രണ്ടു വിദ്യാര്‍ത്ഥികളെക്കുറിച്ച് രക്ഷപ്പെട്ട അഞ്ചുപേരില്‍ ഒരാളായ സജിതയുടെ(36)വാക്കുകളാണിത്. മയ്യഴിപ്പുഴയില്‍ വാണിമേല്‍ വെള്ളിയോട് ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരത്ത് മുങ്ങിത്താഴുകയായിരുന്ന അഞ്ചുപേരേ കരകയറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് വളയം ജനമൈത്രി പൊലീസിന്റെ ധീരതക്കുള്ള അവാര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ സി ബിജു ഇരുവര്‍ക്കും സമ്മാനിച്ചു.

These children were sent down by God


വാണിമേല്‍ സി സി മുക്കിലെ പടിക്കലക്കണ്ടി അഹ് മതിന്റെ മകന്‍ മുഹൈമിന്‍(15), വയലില്‍ മൊയ്തീന്റെ മകന്‍ ശാമില്‍(14)എന്നിവരാണ് ജീവന്‍ പണയംവെച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാടിന്റെ അഭിമാനമായത്.

വെള്ളിയോട് ഹയര്‍ സെകന്‍ഡറി സ്‌കൂളിനടുത്ത പരപ്പുപാറയിലെ വ്യാപാരി കൂട്ടാക്കിച്ചാലില്‍ സുരേന്ദ്രന്റെ മകള്‍ ബിന്‍ഷി(22), സഹോദരിയുടെ മക്കളായ സജിത(36), ആഷിലി(23), അഥുന്‍(15), സിഥുന്‍(13)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.



Keywords: Kozhikode, Football, Football Player, Kerala Team, River, god, Student, Students, school, Police, Award, Kerala, News, These children were sent down by God.

Post a Comment