Follow KVARTHA on Google news Follow Us!
ad

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുKochi, News, Kerala, Minister, KSRTC, Accident, Death, Injured, hospital, Drivers, A K Saseendran
കൊച്ചി: (www.kvartha.com 30.11.2020) കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വൈറ്റില അപകടം കാരണം സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പുലര്‍ച്ചെ നാലു മണിയോടെ കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിയ്ക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവര്‍ തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. കണ്ടക്ടര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Kochi, News, Kerala, Minister, KSRTC, Accident, Death, Injured, hospital, Drivers, A K Saseendran, The workload of KSRTC drivers will be reduced: A K Saseendran

Keywords: Kochi, News, Kerala, Minister, KSRTC, Accident, Death, Injured, hospital, Drivers, A K Saseendran, The workload of KSRTC drivers will be reduced: A K Saseendran

Post a Comment