Follow KVARTHA on Google news Follow Us!
ad

വിപണിയിലേക്ക് പുതിയൊരു കുഞ്ഞന്‍ എസ് യു വിയെ എത്തിക്കാനുള്ള ഒരുക്കത്തില്‍ ടാറ്റ മോട്ടോഴ്‌സ്; വാഹനത്തിന്റെ വരവ് ഇനിയും വൈകും

ഇന്ത്യന്‍ വിപണിയിലേക്ക് പുതിയൊരു കുഞ്ഞന്‍ എസ്യുവിയെ എത്തിക്കാനുള്ള ഒരുക്കത്തില്‍ ടാറ്റ New Delhi, News, National, Technology, Business, Vehicles
ന്യൂഡെല്‍ഹി: (www.kvartha.com 15.11.2020) ഇന്ത്യന്‍ വിപണിയിലേക്ക് പുതിയൊരു കുഞ്ഞന്‍ എസ് യു വിയെ എത്തിക്കാനുള്ള ഒരുക്കത്തില്‍ ടാറ്റ മോട്ടോഴ്‌സ്. ഹോണ്‍ബില്‍ എന്ന ഈ മിനി എസ്‌യുവി ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് എച്ച്2 എക്സ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. നവംബറില്‍ വാഹനം വിപണിയില്‍ എത്തുമെന്ന് നേരത്തയുണ്ടായിരുന്ന സൂചനയുണ്ടായിരുന്നെങ്കിലും വാഹനത്തിന്റെ വരവ് ഇനിയും വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഹോണ്‍ബില്‍ നിരത്തുകളില്‍ എത്താന്‍ 2021 മേയ് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്സ് കണ്‍സെപ്റ്റാണ് കുറേക്കൂടി മെച്ചപ്പെടുത്തി എച്ച്ബിഎക്സ് കണ്‍സെപ്റ്റായിട്ടാണ് 2020 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇത്രനാളും ഈ കണ്‍സെപ്റ്റ് ഹോണ്‍ബില്‍ എന്ന കോഡ് നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ടാറ്റ അള്‍ട്രോസ് നിര്‍മിച്ച അതേ ആല്‍ഫ പ്ലാറ്റ്ഫോം ടാറ്റ എച്ച്ബിഎക്സ് അടിസ്ഥാനമാക്കും. 

New Delhi, News, National, Technology, Business, Vehicles, Tata Hornbill HBX micro SUV launch delayed

റെനോ ക്വിഡ്, മാരുതി സുസുകി എസ്-പ്രെസോ എന്നിവയേക്കാള്‍ വലുപ്പം കൂടുതലായിരിക്കും. 86 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനായിരിക്കും പ്രൊഡക്ഷന്‍ മോഡലിന് കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, എഎംടി എന്നിവ ഓപ്ഷനുകളായിരിക്കും. പ്രൊഡക്ഷന്‍ മോഡല്‍ ഈ വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Keywords: New Delhi, News, National, Technology, Business, Vehicles, Tata Hornbill HBX micro SUV launch delayed

Post a Comment