ഖുശ്ബുവിനുശേഷം തമിഴ്നാട് കോണ്‍ഗ്രസില്‍ മറ്റൊരു രാജികൂടി; കോണ്‍ഗ്രസിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി അപ്‌സര റെഡ്ഡി എഐഎഡിഎംകെയില്‍ ചേര്‍ന്നു


ചെന്നൈ: (www.kvartha.com 21.11.2020) ഖുശ്ബുവിനുശേഷം തമിഴ്നാട് കോണ്‍ഗ്രസില്‍ മറ്റൊരു രാജികൂടി. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അപ്‌സര റെഡ്ഡിയാണ് രാജിവെച്ചത്. കോണ്‍ഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാര്‍ട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയതായി അപ്‌സര ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

News, National, India, Chennai, Politics, Political Party, Congress, AIADMK, Tamil Nadu Congress Sees Another Exit After Khushbu; Apsara Reddy Rejoins AIADMK


കോണ്‍ഗ്രസ് വിട്ട അപ്‌സര വെള്ളിയാഴ്ച എഐഎഡിഎംകെയില്‍ ചേരുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. തമിഴ്‌നാട്ടില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുമെന്ന് അപ്‌സര അറിയിച്ചു.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തമിഴ് ജനതയില്‍നിന്ന് ഏറെ അകലെയാണെന്നും കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റേത് മോശം പ്രകടനമാണെന്നും അപ്‌സര കുറ്റപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയാണ് അപ്‌സര.

Keywords: News, National, India, Chennai, Politics, Political Party, Congress, AIADMK, Tamil Nadu Congress Sees Another Exit After Khushbu; Apsara Reddy Rejoins AIADMK

Post a Comment

Previous Post Next Post