Follow KVARTHA on Google news Follow Us!
ad

മാറഡോണയുടെ മരണത്തിന്റെ ആഘാതം തീരുംമുമ്പെ ഫുട്‌ബോളില്‍ വീണ്ടും കണ്ണീര്‍; സെനഗലിന്റെ ലോകകപ്പ് ഹീറോ ബാപ ബൂബ ദിയോപ് അന്തരിച്ചു, വിയോഗം 42-ാം വയസില്‍

*ഇന്നത്തെ വാര്‍ത്തകള്‍, *ലോകവാര്‍ത്തകള്‍, Football,Football Player,Dead,Obituary,World Cup,World,News,
ഡാക്കാര്‍ (സെനഗല്‍): (www.kvartha.com 30.11.2020) മാറഡോണയുടെ മരണത്തിന്റെ ആഘാതം തീരുംമുമ്പെ ഫുട്‌ബോളില്‍ വീണ്ടും കണ്ണീര്‍. സെനഗലിന്റെ ലോകകപ്പ് ഹീറോ ബാപ ബൂബ ദിയോപ് അന്തരിച്ചു, വിയോഗം 42-ാം വയസില്‍.

Senegal World Cup hero Papa Bouba Diop dies aged 42, Football, Football Player, Dead, Obituary, World Cup, World, News
നിലവിലെ ചാംപ്യന്‍മാരെന്ന പകിട്ടോടെ എത്തിയ ഫ്രാന്‍സിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സെനഗല്‍ അട്ടിമറിച്ചപ്പോള്‍ വിജയഗോള്‍ നേടിയ മിഡ്ഫീല്‍ഡര്‍ ആണ് ബാപ ബൂബ ദിയൂപ് . ദീര്‍ഘനാളായി രോഗബാധിനായിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, പോര്‍ട്‌സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിര്‍മിങ്ങം സിറ്റി തുടങ്ങിയ ടീമുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു പുറമെ ഫ്രാന്‍സ്, ഗ്രീസ് എന്നിവിടങ്ങളിലും വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചു. 'ഒരിക്കല്‍ ലോകകപ്പ് ഹീറോയെങ്കില്‍, എക്കാലവും ലോകകപ്പ് ഹീറോ തന്നെ' ദിയോപിന്റെ മരണത്തിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ട്വീറ്റ് ചെയ്തു.

2002 ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ചരിത്രം കുറിച്ചത് ദിയോപിന്റെ ബൂട്ടുകളുടെ കരുത്തിലാണ്. അന്ന് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സിനെതിരെ വിജയഗോള്‍ നേടിയതിനു പുറമെ, ഗ്രൂപ്പ് തല മത്സരത്തില്‍ യുറഗ്വായ്ക്കെതിരെ ഇരട്ടഗോളും സ്വന്തമാക്കി. ഈ മത്സരം 3-3ന് സമനിലയില്‍ പിരിഞ്ഞിരുന്നു. പ്രീക്വാര്‍ട്ടറില്‍ സ്വീഡനെ അട്ടിമറിച്ച സെനഗല്‍, ഒടുവില്‍ ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടു തോറ്റാണ് പുറത്തായത്.

നാലു തവണ ആഫ്രിക്ക നേഷന്‍സ് കപ്പില്‍ കളിച്ചു. 2002ല്‍ സെനഗല്‍ റണ്ണേഴ്‌സ് അപ്പ് ആയപ്പോള്‍ ടീമില്‍ അംഗമായിരുന്നു. 2013ലാണ് രാജ്യന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. 2008ല്‍ പോര്‍ട്‌സ്മൗത്ത് എഫ്എ കപ്പ് നേടുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ദിയോപ്.

Keywords: Senegal World Cup hero Papa Bouba Diop dies aged 42, Football, Football Player, Dead, Obituary, World Cup, World, News.

Post a Comment