Follow KVARTHA on Google news Follow Us!
ad

ഉട്ക്യാഗ്വിഗ് നിവാസികള്‍ക്ക് ഇനി സൂര്യനെ ഒന്ന് കാണണമെങ്കില്‍ 66 നാള്‍ കാത്തിരിക്കണം

യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിഗ് നിവാസികള്‍ക്ക് ഇനി സൂര്യനെ News, New York, World, Polar night, Days, DarknessAmerica, Town
ന്യൂയോര്‍ക്ക്: (www.kvartha.com 21.11.2020) യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിഗ് നിവാസികള്‍ക്ക് ഇനി സൂര്യനെ ഒന്ന് കാണണമെങ്കില്‍ 66 നാള്‍ കാത്തിരിക്കണം. ഉത്തര ധ്രുവമേഖലയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ 'പോളര്‍ നൈറ്റ്' തുടങ്ങിയതോടെയാണ് ഈ സ്ഥിതി. 24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളര്‍ നൈറ്റ് എന്നു വിളിക്കുന്നത്. എല്ലാ വര്‍ഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. ഇനി ഇവിടെ 2021 ജനുവരി 23 ന് ശേഷമേ സൂര്യന്‍ ഉദിക്കൂവെന്നാണ് യുഎസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചത്.

സൂര്യനില്ലെങ്കിലും പകല്‍സമയത്ത് അരണ്ട പ്രകാശമുണ്ടാകും. ഉട്ക്യാഗ്വിഗ് എന്ന ഗ്രാമം ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തു കിടക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഒന്നാണ്. ശൈത്യകാലമാകുമ്പോഴേക്കും സൂര്യന്‍ അപ്രത്യക്ഷനാകുന്ന ഗ്രാമങ്ങളില്‍ ഒന്നാണിത്. പിന്നീട് ഏതാണ്ട് രണ്ടര മാസക്കാലത്തോളം ഈ പ്രദേശത്ത് എന്നും രാത്രിയായിരിക്കും. ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ഇതു സാധാരണമാണ്.

News, New York, World, Polar night, Days, DarknessAmerica, Town, 'Polar night' brings 66 days of near-darkness in America's northernmost town

Keywords: News, New York, World, Polar night, Days, DarknessAmerica, Town, 'Polar night' brings 66 days of near-darkness in America's northernmost town  

Post a Comment