മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ചു; നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞു, തെറിച്ചുവീണത് രണ്ടുപേര്‍: വീഡിയോ

ചെന്നൈ: (www.kvartha.com 21.11.2020) മദ്യലഹരിയില്‍ അമിതവേഗത്തിലോടിച്ച കാര്‍ നിയന്ത്രണംവിട്ട് തലകുത്തനെ മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറ് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്.

അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിന്‍ഡോറില്‍ നിന്ന് രണ്ടുപേര്‍ തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. ആറ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത സംഘം മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

Chennai, News, National, Accident, Car, Injured, Video, Police, Enquiry, Over speed accident in Tamilnadu: Video
Keywords: Chennai, News, National, Accident, Car, Injured, Video, Police, Enquiry, Over speed accident in Tamilnadu: Video

Post a Comment

أحدث أقدم