Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രോട്ടോക്കോള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു; ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് അന്ത്യശാസനം നല്‍കി ന്യൂസിലാന്‍ഡ്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, New Zealand,News,Sports,Cricket,Warning,Message,World,
വെല്ലിംഗ്ടണ്‍: (www.kvartha.com 27.11.2020) കോവിഡ് പ്രോട്ടോക്കോള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് അന്ത്യശാസനം നല്‍കി ന്യൂസിലാന്‍ഡ്. പാക് ടീം ന്യൂസിലാന്‍ഡില്‍ എത്തിയതിനു പിന്നാലെ ആറ് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ പാക്ക് താരങ്ങള്‍ നാല് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ഇക്കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) സിഇഒ വസീം ഖാന്‍ ടീമിനോട് വ്യക്തമാക്കി. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും വസീം ഖാന്‍ ടീമിനെ അറിയിച്ചു. ടീം ഒരിക്കല്‍ക്കൂടി നിയമലംഘനം നടത്തിയാല്‍ ടീമിനെ നാട്ടിലേക്ക് മടക്കി അയയ്ക്കും എന്നും ഖാന്‍ വ്യക്തമാക്കി.One More Breach Will Result In Pakistan Players Being Sent Back Home From New Zealand, Says PCB CEO, New Zealand, News, Sports, Cricket, Warning, Message, World

ന്യൂസിലാന്‍ഡിന് സഹിഷ്ണുതയില്ലാത്ത നയമുണ്ട്, അവര്‍ അന്ത്യശാസനവും നല്‍കിക്കഴിഞ്ഞു. കളിക്കാര്‍ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തിലാണ് ഖാന്‍ ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതൊട്ടും എളുപ്പമല്ല, എന്നാല്‍ ഇത് രാജ്യത്തിന്റെ ബഹുമാനത്തിന്റെയും വിശ്വാസ്യതയുടെയും കാര്യമാണ്. ഈ 14 ദിവസങ്ങള്‍ കര്‍ശനമായി നിരീക്ഷണത്തില്‍ തുടരുക. അതിനു ശേഷം പുറത്തിറങ്ങാനും റെസ്റ്റോറന്റുകളിലും മറ്റും പോകാനും സ്വാതന്ത്ര്യമുണ്ട്.

നമ്മള്‍ ഒരു ചട്ടലംഘനം കൂടി നടത്തിയാല്‍ അവര്‍ നമ്മളെ നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വസീം ഖാന്‍ കൂട്ടിച്ചേര്‍ത്തു. ആറു പാക്ക് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ചയാണ് അറിയിച്ചത്.

Keywords: One More Breach Will Result In Pakistan Players Being Sent Back Home From New Zealand, Says PCB CEO, New Zealand, News, Sports, Cricket, Warning, Message, World.



Post a Comment