Follow KVARTHA on Google news Follow Us!
ad

കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; പുതിയ നിയമങ്ങള്‍ നല്‍കുന്നത് കൂടുതല്‍ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Gujrath,News,Politics,Farmers,Prime Minister,Narendra Modi,Protesters,National
വാരണാസി: (www.kvartha.com 30.11.2020) കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി കര്‍ഷകര്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമ്പോള്‍ കാര്‍ഷിക നിയമത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ മൂലം വലിയ വിപണികളെന്ന തെരഞ്ഞെടുപ്പ് കര്‍ഷകര്‍ക്ക് സാധ്യമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാരണാസി- പ്രയാഗ് രാജ് ആറുവരി ഹൈവേ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

പുതിയ നിയമത്തിന്റെ ഗുണങ്ങളെ കുറിച്ച് വാചാലനായ പ്രധാനമന്ത്രി പുതിയ നിയമം ദേശീയ-അന്തര്‍ദേശീയ വിപണികളിലേക്കുളള വാതിലുകള്‍ തുറക്കുമെന്നും അഭിപ്രായപ്പെട്ടു. 'ഇനിയിപ്പോള്‍ പഴയ വ്യവസ്ഥയാണ് നല്‍കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നുണ്ടെങ്കില്‍ ഈ നിയമം അവരെ എങ്ങനെയാണ് തടയുന്നത്? ഭേദഗതി കര്‍ഷകര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകളും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. 'New Laws Don't Stop Old System': PM Defends Reforms Amid Farmer Protest, Gujrath, News, Politics, Farmers, Prime Minister, Narendra Modi, Protesters, National.

ഒരു പ്രദേശത്തെ പരസ്പരബന്ധം അഭിവൃദ്ധിപ്പെടുമ്പോള്‍ അവിടെയുളള കര്‍ഷകര്‍ക്കും അത് പ്രയോജനപ്പെടും. വലിയ വിപണികളെന്ന തിരഞ്ഞെടുപ്പുകള്‍ നല്‍കുമ്പോള്‍ കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണ്. കര്‍ഷകരുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുളളത്. അത് അവര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ക്കുളള അവസരം നല്‍കും. കൂടുതല്‍ മികച്ച വില നല്‍കുന്നവര്‍ക്ക് നേരിട്ട് തങ്ങളുടെ കാര്‍ഷികോല്പന്നങ്ങള്‍ നല്‍കാനുളള സ്വാതന്ത്ര്യം ഒരു കര്‍ഷകന് ലഭിക്കാന്‍ പാടില്ലേ എന്നും പ്രധാനമന്ത്രി ചോദിച്ചു.

ആദ്യം കേന്ദ്രത്തിന്റെ തീരുമാനങ്ങളാണ് എതിര്‍ക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങളാണ് എതിര്‍പ്പിന്റെ പ്രധാനകാരണം. തീരുമാനം ശരിയാണെങ്കിലും ഭാവിയില്‍ അത് പരിണിതഫലങ്ങള്‍ക്ക് കാരണമായേക്കാം എന്ന് പ്രചരിപ്പിക്കുകയാണ്. ഇതുവരെ സംഭവിച്ചിട്ടാത്ത കാര്യം ഇനി സംഭവിക്കുകയേ ഇല്ലാത്ത കാര്യം സംഭവിച്ചേക്കാമെന്ന് പറഞ്ഞ് മനഃപൂര്‍വം സമൂഹത്തില്‍ അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയാണ്.

നേരത്തേ മണ്ഡികള്‍ക്ക് പുറത്തുളള വിനിമയം നിയമവിരുദ്ധമാണെന്നാണ് കണക്കാക്കിയിരുന്നത്. ഇത് മണ്ഡികളെ സമീപിക്കാന്‍ പോലും കഴിയാത്ത ചെറിയ കര്‍ഷകര്‍ക്കെതിരായിരുന്നു. ഇപ്പോള്‍ ആര്‍ക്കും നിയമപരമായി മണ്ഡികള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കാനാകും. അതിനാല്‍ കര്‍ഷകര്‍ക്ക് പുതിയ തിരഞ്ഞെടുപ്പുകള്‍ ലഭിച്ചിരിക്കുകയാണ്. ഒപ്പം അവരെ കൊളളയടിക്കുന്നതില്‍ നിന്നും നിയമപരമായ പരിരക്ഷയും ലഭിക്കും'- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന ഡെല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് അഞ്ചാംദിവസത്തിലെത്തി നില്‍ക്കുകയാണ്. പ്രക്ഷോഭം ബുറാഡിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. സമരക്കാര്‍ ഇവിടേക്ക് മാറുകയാണെങ്കില്‍ ഉടന്‍ സമരക്കാര്‍ക്ക് മന്ത്രിമാരുടെ ഉന്നത തലസംഘവുമായി ചര്‍ച്ച നടത്താമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കര്‍ഷകര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ബുറാഡിയിലേക്ക് സമരം മാറ്റണമെന്നും അങ്ങനെയാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷായും അറിയിച്ചിരുന്നു. എന്നാല്‍ കര്‍ഷക സംഘടനകള്‍ ഇത് തള്ളി. ഉപാധികള്‍ വെച്ചുകൊണ്ടുളള ചര്‍ച്ച തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെട്ടത്.

Keywords: 'New Laws Don't Stop Old System': PM Defends Reforms Amid Farmer Protest, Gujrath, News, Politics, Farmers, Prime Minister, Narendra Modi, Protesters, National.

Post a Comment