നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ടൈറ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: (www.kvartha.com 21.11.2020) മലയാളിയുടെ പ്രിയ നടി നസ്രിയ നസീം ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. 'അണ്ടെ സുന്ദരാനികി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നാനിയാണ് നായകന്‍. ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അണ്ടെ സുന്ദരാനികി നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. 

സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. അടുത്ത വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യുക. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിവേക് സാഗറാണ് സംഗീത സംവിധാനം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിവേക് സാഗറാണ് സംഗീത സംവിധാനം. രവിതേജ ഗിരിജാലയാണ് എഡിറ്റര്‍. ഫഹദ് നായകനായ ട്രാന്‍സ് ആണ് നസ്രിയയുടേതായി ഒടുവില്‍ റിലീസായ ചിത്രം.

Kochi, News, Kerala, Cinema, Entertainment, Actress, Nazriya, Telugu movie, Title Released, Nazriya's first Telugu movie; Title releasedKeywords: Kochi, News, Kerala, Cinema, Entertainment, Actress, Nazriya, Telugu movie, Title Released, Nazriya's first Telugu movie; Title released

Post a Comment

Previous Post Next Post