Follow KVARTHA on Google news Follow Us!
ad

യു പിയില്‍ ബലാത്സംഗത്തിനിരയായ 15കാരി പൊള്ളലേറ്റ് മരിച്ചു; പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തി കൊന്നതാണെന്ന് പിതാവ്; 3പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, News,Molestation,Girl,Dead,Allegation,Complaint,Police,Arrested,Video,National,
ബുലന്ദ്ഷഹര്‍: (www.kvartha.com 18.11.2020) ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതേസമയം ബലാത്സംഗക്കേസിലെ പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മകളെ തീകൊളുത്തി കൊന്നതാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ യുപി പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം ഗുരുതരമായി പൊള്ളലേറ്റ ബുലന്ദ്ഷഹറില്‍ നിന്നുള്ള പതിനഞ്ചുകാരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ആളുടെ ബന്ധു ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ് പി സന്തോഷ് കുമാര്‍ സിങ് അറിയിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.Molest Survivor, 15, Dies Of Burn Injuries In UP, 3 Arrested: Police,  News, Molestation, Girl, Dead, Allegation, Complaint, Police, Arrested, Video, National

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവില്‍ ജയിലില്‍ ആണ്. അതിനുശേഷം പ്രതിയുടെ ബന്ധുക്കള്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ കുടുംബത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു.

പ്രതിയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ശരീരത്തില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുക്കള്‍ തീ കൊളുത്തുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും എസ് പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

Keywords: Molest Survivor, 15, Dies Of Burn Injuries In UP, 3 Arrested: Police,  News, Molestation, Girl, Dead, Allegation, Complaint, Police, Arrested, Video, National.

إرسال تعليق