Follow KVARTHA on Google news Follow Us!
ad

ആയുര്‍വേദവും അലോപ്പതിയുമെല്ലാം കലര്‍ത്തി 'മിക്‌സോപ്പതി' ഉണ്ടാക്കാനുള്ള നീക്കം; ബിരുദാനന്തര ആയുര്‍വേദ പ്രാക്ടീഷണര്‍മാരെ ശസ്ത്രക്രിയാ പരിശീലനം നടത്താന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

New Delhi, 'Khichdification' of medical education, practice: IMA on surgery nod for Ayurveda #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 25.11.2020) ബിരുദാനന്തര ആയുര്‍വേദ പ്രാക്ടീഷണര്‍മാരെ ശസ്ത്രക്രിയാ പരിശീലനം നടത്താന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകള്‍ ആരോഗ്യ രംഗത്തെ തകര്‍ക്കുമെന്ന് സംഘടന കുറ്റപ്പെടുത്തി.

'ഇത്തരം നീക്കങ്ങള്‍ വിവിധ ചികിത്സാ സമ്പ്രദായങ്ങളെ  കൂട്ടിക്കലര്‍ത്തുന്നതിനുള്ള പിന്തിരിപ്പന്‍ നടപടിയാണ്. ഒരുതരം മിക്‌സോപ്പതിയാണിത്'. ഐഎംഎ ദേശീയ പ്രസിഡന്റ് രാജന്‍ ശര്‍മ പറഞ്ഞു.

News, National, India, Medicine, Surgery, New Delhi, 'Khichdification' of medical education, practice: IMA on surgery nod for Ayurveda


'ഇത് തൊഴിലിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവും കൂടിയാണ്. വരും വര്‍ഷങ്ങളില്‍ രോഗീപരിചരണം കാലിബ്രേഷന്‍ ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ വൈദ്യശാസ്ത്ര സംവിധാനങ്ങളും കൂട്ടിക്കലര്‍ത്താനുള്ള  ശ്രമമാണിതെന്ന് ഐഎംഎ സെക്രട്ടറി ജനറല്‍ ആര്‍വി അശോകന്‍ പറഞ്ഞു.

Keywords: News, National, India, Medicine, Surgery, New Delhi, 'Khichdification' of medical education, practice: IMA on surgery nod for Ayurveda

Post a Comment