Follow KVARTHA on Google news Follow Us!
ad

രാജ്യാന്തര ക്രിക്കറ്റിനു പിന്നാലെ ഐ പി എലില്‍ നിന്നും ധോണി വിരമിക്കുന്നോ? മോറിസണ് സൂപ്പര്‍ കിങ്‌സ് നായകന്റെ മറുപടി; വിഡിയോ കാണാം

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍ Abu Dhabi,News,IPL,Cricket,Sports,Mahendra Singh Dhoni,Video,Gulf,World,
അബൂദബി: (www.kvartha.com 01.11.2020) രാജ്യാന്തര ക്രിക്കറ്റിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നും (ഐപിഎല്‍) കളമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണമായും തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ഈ സീസണില്‍ വ്യക്തിഗത പ്രകടനവും ടീമിന്റെ പ്രകടനവും മോശമായ സാഹചര്യത്തില്‍ ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. മാത്രമല്ല, എതിര്‍ ടീം താരങ്ങള്‍ക്ക് ധോണി കയ്യൊപ്പ് ചാര്‍ത്തിയ സിഎസ്‌കെ ജഴ്‌സികള്‍ സമ്മാനിക്കുന്നത് പതിവാക്കിയതും വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.

ഈ സാഹചര്യത്തിലാണ് അത്തരം അഭ്യൂഹങ്ങള്‍ തള്ളി ധോണി തന്നെ നിലപാട് വ്യക്തമാക്കിയത്. ഐപിഎല്‍ 13-ാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് ചെന്നൈ. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായതിനാല്‍ ഈ സീസണില്‍ ചെന്നൈയുടെ അവസാന മത്സരമാണ് പഞ്ചാബിനെതിരായ പോരാട്ടം.IPL: Dhoni confirms he will play for Chennai Super Kings in 2021, Abu Dhabi, News, IPL, Cricket, Sports, Mahendra Singh Dhoni, Video, Gulf, World

മത്സരത്തിനു മുന്നോടിയായി ടോസിന് എത്തിയപ്പോഴാണ് അവതാരകനായ ഡാനി മോറിസന്‍, ആരാധകര്‍ മുഴുവന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ആ ചോദ്യം ധോണിക്കു മുന്നില്‍ ഉയര്‍ത്തിയത്.

'ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ ഇത് താങ്കളുടെ അവസാന മത്സരമാകുമോ?' എന്നായിരുന്നു മോറിസന്റെ ചോദ്യം.

'ഉറപ്പായും അല്ല' എന്നായിരുന്നു ധോണിയുടെ പുഞ്ചിരിയോടെയുള്ള മറുപടി.

ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഏറ്റുവാങ്ങിയെങ്കിലും, മഹേന്ദ്രസിങ് ധോണി തന്നെ തുടര്‍ന്നും ടീമിനെ നയിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനും നേരത്തെ വ്യക്തമാക്കിയിരുന്നു. 2021ലെ ഐപിഎല്‍ സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള ചെന്നൈയ്ക്ക്, ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'2021ലും ധോണി തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ചെന്നൈയ്ക്ക് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ സീസണാണ് ഇതെന്ന് ഓര്‍ക്കണം. ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ച മറ്റേതെങ്കിലും ടീമുണ്ടോ? ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് എല്ലാം മാറ്റിമറിക്കണമെന്ന് നിര്‍ബന്ധമില്ല' 'ടൈംസ് ഓഫ് ഇന്ത്യ' പ്രതിനിധിയുമായി സംസാരിക്കുമ്പോള്‍ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

Keywords: IPL: Dhoni confirms he will play for Chennai Super Kings in 2021, Abu Dhabi, News, IPL, Cricket, Sports, Mahendra Singh Dhoni, Video, Gulf, World.

Post a Comment