ഓസ്ട്രേലിയന്‍ പരമ്പരയ്ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന സിഡ്നി ഒളിമ്പിക് പാര്‍ക്കിനു സമീപം വിമാനം തകര്‍ന്നുവീണു; യാത്രക്കാരില്‍ പലരുടേയും നില ഗുരുതരം

സിഡ്നി: (www.kvartha.com 15.11.2020) ഓസ്ട്രേലിയന്‍ പരമ്പരയ്ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന സിഡ്നി ഒളിമ്പിക് പാര്‍ക്കിനു സമീപം വിമാനാപകടം. ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിനു 30 കിലോമീറ്റര്‍ അകലെ ക്രോമര്‍ പാര്‍ക്കിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയാണ് അപകടം. അപകടമുണ്ടായ സമയത്ത് ക്രോമര്‍ പാര്‍ക്കില്‍ പ്രാദേശിക താരങ്ങള്‍ ക്രിക്കറ്റും ഫുട്ബോളും കളിക്കുകയായിരുന്നു. എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ചെറു യാത്രാവിമാനം ക്രോമര്‍ പാര്‍ക്കിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം നിലംപതിച്ചതിനു പിന്നാലെ സംഭവസ്ഥലത്ത് പുക ഉയര്‍ന്നു. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നുവെന്നും പുറത്തെടുക്കുമ്പോള്‍ പലരും ബോധത്തില്‍ തന്നെയായിരുന്നുവെന്നും അപകടസമയത്ത് അവിടെയുണ്ടായിരുന്ന ക്രോമര്‍ ക്രിക്കറ്റ് ക്ലബ്ബ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് റോളിന്‍സ് പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റോളിന്‍സ് പറഞ്ഞു. India in Australia: Plane crashes 30 km away from Indian team's hotel in Sydney, Sidney, Flight, Sports, Cricket, Players, IPL, Injured, News, World

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

'വിമാനത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ എല്ലാവര്‍ക്കും ബോധം ഉണ്ടായിരുന്നു. എന്നാല്‍, ചിലര്‍ അത്ര നല്ല അവസ്ഥയില്‍ ആയിരുന്നില്ല. വിമാനം വലിയ രീതിയില്‍ അപകടത്തില്‍പ്പെട്ടു. എന്നാല്‍, എല്ലാവരും ജിവനോടെയുണ്ട്. അതുതന്നെ വലിയ കാര്യം, റോളിന്‍സ് പറഞ്ഞു

അതേസമയം, ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം അംഗങ്ങളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായി. ഇതോടെ പല താരങ്ങളും പരിശീലനവും ആരംഭിച്ചു. ഹാര്‍ദിക് പാണ്ഡ്യ, പൃഥ്വി ഷാ അടക്കമുള്ള താരങ്ങളാണ് സിഡ്‌നിയില്‍ ആദ്യ ദിവസം പരിശീലനത്തിനിറങ്ങിയത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, പേസര്‍ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ചേതേശ്വര്‍ പൂജാര എന്നിവരും ആദ്യ ദിവസം വാം അപ്പിനിറങ്ങി. ആദ്യ കോവിഡ് ഫലം നെഗറ്റീവാണെങ്കിലും താരങ്ങള്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

വ്യാഴാഴ്ചയാണ് ഐ പി എല്‍ മത്സരം കഴിഞ്ഞ് ദുബൈയില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. നവംബര്‍ 27ന് ആണ് മത്സരം. അതേസമയം, ഓസിസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓസീസ് പര്യടനത്തില്‍ നിന്ന് പൂര്‍ണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തില്‍ നിന്നു ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Keywords: India in Australia: Plane crashes 30 km away from Indian team's hotel in Sydney, Sidney, Flight, Sports, Cricket, Players, IPL, Injured, News, World.

Post a Comment

Previous Post Next Post