Follow KVARTHA on Google news Follow Us!
ad

കിഫ്ബി വഴിയുള്ള നടപടികള്‍ സുതാര്യവും സത്യസന്ധവുമാണെങ്കില്‍ അന്വേഷണത്തെ ധനമന്ത്രി എന്തിനാണ് ഭയക്കുന്നത്: മുല്ലപ്പള്ളി

കിഫ്ബി പദ്ധതിയിലെ ക്രമക്കേടും ഭരണഘടനാ വിരുദ്ധമായി വായ്പകള്‍ എടുത്തതിലെ അപാകതകളും Thiruvananthapuram, News, Kerala, Mullappalli Ramachandran, Minister
തിരുവനന്തപുരം: (www.kvartha.com 22.11.2020) കിഫ്ബി പദ്ധതിയിലെ ക്രമക്കേടും ഭരണഘടനാ വിരുദ്ധമായി വായ്പകള്‍ എടുത്തതിലെ അപാകതകളും ബോധ്യമായതിനാലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷണം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കിഫ്ബി വഴിയുള്ള നടപടികള്‍ സുതാര്യവും സത്യസന്ധവുമാണെങ്കില്‍ അന്വേഷണത്തെ ധനമന്ത്രി എന്തിനാണ് ഭയക്കുന്നത്. ധനമന്ത്രിക്ക് ഒളിച്ചുവയ്ക്കാന്‍ എന്തൊക്കയോ ഉള്ളതു കൊണ്ടാണ് എതിര്‍പ്പുമായി വരുന്നത്. 

റിസര്‍വ് ബാങ്ക് എന്‍ഒസി നല്‍കിയെന്ന ബലത്തില്‍ മസാല ബോണ്ടുകള്‍ ഇറക്കിയതിന് പിന്നിലും വലിയ ക്രമക്കേടുണ്ട്. കിഫ്ബിയുടെ പേരില്‍ സംസ്ഥാനത്തുടെനീളം നടക്കുന്ന കരാറുകളില്‍ കോടികളുടെ അഴിമതിയുണ്ട്. കിഫ്ബിയില്‍ നിന്ന് ലഭിച്ച പണത്തിന്റെ വലിയ പങ്ക് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സിപിഎമ്മിനും ബന്ധമുള്ള ഒരു സ്ഥാപനം വഴിയാണ് സംസ്ഥാനത്ത് നിര്‍മാണങ്ങളുടെ പേരില്‍ കരാര്‍ ഉറപ്പിച്ചത്. ഇതും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയ്യാറകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Thiruvananthapuram, News, Kerala, Mullappalli Ramachandran, Minister, If the process through Kiifb is transparent and honest, why is the Finance Minister afraid of an inquiry: Mullappally

Keywords: Thiruvananthapuram, News, Kerala, Mullappalli Ramachandran, Minister, If the process through Kiifb is transparent and honest, why is the Finance Minister afraid of an inquiry: Mullappally

إرسال تعليق