Follow KVARTHA on Google news Follow Us!
ad

എന്നും നിത്യയൗവനം.! മനുഷ്യരുടെ പ്രായം 25 വയസ് വരെ കുറയ്ക്കുമെന്ന പുതിയ കണ്ടെത്തലുമായി ഇസ്രയേല്‍ ഗവേഷകര്‍

Treatment, HUMAN AGEING REVERSED IN ‘HOLY GRAIL’ STUDY, SCIENTISTS SAY #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ജറുസലേം: (www.kvartha.com 21.11.2020) മനുഷ്യരുടെ പ്രായം 25 വയസ് വരെ കുറയ്ക്കുമെന്ന പുതിയ കണ്ടെത്തലുമായി ഇസ്രയേല്‍ ഗവേഷകര്‍. പരീക്ഷണം നടത്തി വിജയിച്ചതായാണ് ഇസ്രയേലില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. 

'ഓക്സിജന്‍ തെറാപ്പി' എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെയാണത്രേ ഇത് സാധ്യമാകുന്നത്. 64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. 

News, World, Israel, Health, Health & Fitness, Treatment, HUMAN AGEING REVERSED IN ‘HOLY GRAIL’ STUDY, SCIENTISTS SAY


പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളില്‍ 90 മിനുറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചിലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം. ഡിഎന്‍എയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ ഘടന 25 വര്‍ഷം പിറകില്‍ എങ്ങനെയിരുന്നോ അതുപോലെ ആയി മാറുമത്രേ. 

News, World, Israel, Health, Health & Fitness, Treatment, HUMAN AGEING REVERSED IN ‘HOLY GRAIL’ STUDY, SCIENTISTS SAY


'ഏജിംഗ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലും ബ്രിട്ടന്‍ മാധ്യമമായ 'മെയില്‍ ഓണ്‍ലൈന്‍'ലും ആണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ഗവേഷകരുടെ അവകാശവാദം സത്യമെങ്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ കാല്‍വയ്പായിരിക്കും അതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സര്‍ജറികളിലൂടെ പോലും പ്രായം കുറയ്ക്കുന്നതിന് പരിമിതികളേറെയുള്ളപ്പോള്‍ ലോകത്തിന്റെ പലയിടങ്ങളിലായി ഈ മേഖലയില്‍ നിരവധി ഗവേഷണ- പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്.

Keywords: News, World, Israel, Health, Health & Fitness, Treatment, HUMAN AGEING REVERSED IN ‘HOLY GRAIL’ STUDY, SCIENTISTS SAY

Post a Comment