ഛാഡ് പൗരനായ ഹുസൈന്‍ ഇബ്രാഹീം ത്വാഹ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സിയുടെ പുതിയ സെക്രട്ടറി


റിയാദ്: (www.kvartha.com 30.11.2020) ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സിയുടെ പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരനായ ഹുസൈന്‍ ഇബ്രാഹീം ത്വാഹയെ തെരഞ്ഞെടുത്തു. നൈജീരിയന്‍ തലസ്ഥാനമായ നിയാമില്‍ നടന്ന ഒ ഐ സി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ 47ാമത് സെഷന്‍ യോഗത്തിലാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ ഹുസൈന്‍ ഇബ്രാഹീം സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുകയും ചെയ്തു.

News, World, Riyadh, Nigeria, Minister, Hissein Brahim Taha elected Secretary-General of OIC


69കാരനായ ഹുസൈന്‍ ഇബ്രാഹീം ഛാഡിലെ അബ്ഷ നഗരത്തിലാണ് ജനിച്ചുവളര്‍ന്നത്. നിരവധിതവണ മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ അംബാസഡറായിട്ടുണ്ട്. വിദേശകാര്യ മന്തിയടക്കമുള്ള ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി ജനറലിനെ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അഭിനന്ദിച്ചു. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയട്ടെയെന്നും ആശംസിച്ചു.

Keywords: News, World, Riyadh, Nigeria, Minister, Hissein Brahim Taha elected Secretary-General of OIC

Post a Comment

Previous Post Next Post