സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനായി ഗോദാവരി നദിയിലെത്തി; 4 യുവാക്കള്‍ മുങ്ങിമരിച്ചു

തെലങ്കാന: (www.kvartha.com 15.11.2020) സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനായി ഗോദാവരി നദിയിലെത്തിയ നാല് യുവാക്കള്‍ മുങ്ങിമരിച്ചു. രായവരപ്പു പ്രകാശ്, തുമ്മ കാര്‍ത്തിക്, കെ അവ്നേഷ്, എസ് ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. തെലങ്കാനയിലെ മുലുഗു ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ടുപേരുടെ മൃതദേഹം ശനിയാഴ്ചയും മറ്റ് രണ്ട്‌പേരുടെ മൃതദേഹം ഞായറാഴ്ച രാവിലെയും കണ്ടെത്തി.

സുഹൃത്തായ ശശികുമാറിന്റെ ജന്മദിനാഘോഷത്തിനാണ് 16 പേര്‍ നദീതീരത്തെത്തിയത്. നാല് പേരെ കാണാതായതോടെ മറ്റുള്ള സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് വെങ്കിടാപുരം ഇന്‍സ്പെക്ടര്‍ കെ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. 

News, National, Death, Friends, Birthday Celebration, Missing, Police, Drowned, Four friends celebrating birthday drown in Godavari river

Keywords: News, National, Death, Friends, Birthday Celebration, Missing, Police, Drowned, Four friends celebrating birthday drown in Godavari river 

Post a Comment

Previous Post Next Post