Follow KVARTHA on Google news Follow Us!
ad

ഫുട്‌ബോള്‍ ഇതിഹാസം ഡീയേഗോ മറോഡോണ അന്തരിച്ചു

ഫുഡ്‌ബോള്‍ ഇതിഹാസം ഡീയേഗോ മറോഡോണ അന്തരിച്ചു Football legend Diego Maradona has died#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബ്യൂണഴ്സ് അയേഴ്സ്: (www.kvartha.com 25.11.2020) ഫുട്‌ബോള്‍ ഇതിഹാസം ഡീയേഗോ മറോഡോണ (60) അന്തരിച്ചു. നേരത്തെ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 

കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്.







ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു.

ഡീഗോ മറഡോണ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. ഡീഗോ മറഡോണയുടെ മരണ വിവരം ലോക ഫുഡ്‌ബോള്‍ പ്രേമികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.

1976 നും 1981 നും ഇടയില്‍ കളിച്ച അര്‍ജന്റീനോസ് ജൂനിയേഴ്‌സില്‍ മറഡോണ തന്റെ കരിയര്‍ ആരംഭിച്ചു. തുടര്‍ന്ന് യൂറോപ്പിലെ നിരവധി ക്ലബ്ബുകള്‍ക്കായി ട്രോഫി നിറച്ച കരിയര്‍ നേടിയിരുന്നു.

1986 ലെ ലോകകപ്പ് അര്‍ജന്റീന നേടിയപ്പോള്‍ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മറഡോണ ടീം ക്യാപ്റ്റനായിരുന്നു. 
ക്ലബ് കരിയറില്‍ ബാഴ്‌സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയന്‍ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങള്‍ നേടി.


Keywords: Top-Headlines, Trending, World, News, Death, Football Player, Treatment,  Football legend Diego Maradona has died
 

Post a Comment