Follow KVARTHA on Google news Follow Us!
ad

വാരണാസിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമക്ക് മുകളില്‍ കരി ഓയില്‍ ഒഴിച്ചു; ആക്രമണം നടന്നത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരിക്കെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Gujarath,News,Politics,Prime Minister,Narendra Modi,Visit,Congress,Protest,National,
വാരണാസി: (www.kvartha.com 30.11.2020) വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമക്കു മുകളില്‍ കരി ഓയില്‍ ഒഴിച്ചു. ഗുജറാത്തിലെ വാരണാസി മൈദഗിനില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമക്കു നേരെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ് വാരണാസിയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം അരങ്ങേറിയത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കൃത്യത്തിനു പിന്നിലുള്ളവരെ 48 മണിക്കൂറിനുളളില്‍ കണ്ടെത്തണമെന്നും അറസ്റ്റ് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. Ex-PM Rajiv Gandhi's Statue Defaced In Varanasi; Congress Netas Threatens Massive Protest, Gujarath, News, Politics, Prime Minister, Narendra Modi, Visit, Congress, Protest, National

ഇതിനു മുന്‍പും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാജീവ് ഗാന്ധി പ്രതിമക്കുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. 2018ല്‍ പഞ്ചാപിലെ ലുധിയാനയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയില്‍ ഒരു സംഘം പെയിന്റ് ഒഴിച്ചിരുന്നു. 1984ലെ സിഖ് കലാപങ്ങളുടെ പേരിലായിരുന്നു ഈ ആക്രമണം എന്നായിരുന്നു കണ്ടെത്തല്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംഭവത്തില്‍ ശിരോമണി അകാലി ദളിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു.

Keywords: Ex-PM Rajiv Gandhi's Statue Defaced In Varanasi; Congress Netas Threatens Massive Protest, Gujarath, News, Politics, Prime Minister, Narendra Modi, Visit, Congress, Protest, National.

Post a Comment