ദുബൈയിലെ ഷെയ്ഖ് സായിദ് റോഡില്‍ ചരിത്രത്തിലാദ്യമായി സൈക്കിളുകള്‍ മാത്രം സഞ്ചരിച്ചു!

ദുബൈ: (www.kvartha.com 20.11.2020) ചരിത്രത്തിലാദ്യമായി ദുബൈയിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡില്‍ വെള്ളിയാഴ്ച സൈക്കിളുകള്‍ മാത്രം സഞ്ചരിച്ചു! ദുബൈ ഫിറ്റ്‌നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള ദുബൈ റൈഡിന് വേണ്ടിയാണ് പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ രാവിലെ എട്ടുമണി വരെ മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്. 

ദുബൈ റൈഡിനോടനുബന്ധിച്ച് ആര്‍ടിഎ നേരത്തെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഷെയ്ഖ് സായിദ് റോഡിലൂടെ പോകേണ്ടവര്‍ അല്‍ ഖൈല്‍ റോഡ് വഴിയാണ് ഈ സമയം യാത്ര ചെയ്തത്. ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡിനു പകരം അപ്പര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡിനു പകരം ബുര്‍ജ് ഖലീഫ റോഡും മറ്റു വാഹനങ്ങള്‍ ഉപയോഗിച്ചു.
Dubai Ride blog: Pedal power on Sheikh Zayed Road, Dubai, News, Passengers, Vehicles, Family, Gulf, Video, World
ദുബൈ റൈഡില്‍ കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, സൈക്ലിസ്റ്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ പങ്കെടുത്തതോടെ വന്‍ വിജയമായി. കുടുംബത്തോടൊപ്പമുള്ള നാലു കിലോമീറ്റര്‍ സവാരി, 14 കിലോമീറ്റര്‍ ഓപ്പണ്‍ റൈഡ്, നാലു കിലോമീറ്റര്‍ ഫണ്‍ റൈഡ് എന്നിവയാണ് നടന്നത്.

ദുബൈ മാള്‍ സിനിമ പാര്‍ക്കിങ് മേഖല മുതല്‍ മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ് വരെയുള്ള സര്‍ക്കിള്‍ റൗണ്ട് ആയിരുന്നു ഫാമിലി റൂട്ട്. ദുബൈ ചലഞ്ചിന്റെ രക്ഷാധികാരിയായ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യം പങ്കെടുത്തവര്‍ക്ക് ആവേശം പകര്‍ന്നു.

Keywords: Dubai Ride blog: Pedal power on Sheikh Zayed Road, Dubai, News, Passengers, Vehicles, Family, Gulf, Video, World.

Post a Comment

Previous Post Next Post