നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് താരങ്ങളായി ദിലീപും കാവ്യയും

കൊച്ചി: (www.kvartha.com 26.11.2020) നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് താരങ്ങളായി ദിലീപും കാവ്യയും. നവംബര്‍ 25ന് ആയിരുന്നു നടനും സംവിധായകനും ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ആഇഷയുടെ വിവാഹ നിശ്ചയം. കാസര്‍കോട്ടെ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകന്‍ ബിലാല്‍ ആണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. 

ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും ആഇഷയുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും മീനാക്ഷിയും നമിതയും ആഇഷയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അടുത്തിടെ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി നമിത ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിനായി നമിതയെ അണിയിച്ചൊരുക്കിയത് ആഇഷയായിരുന്നു.Dileep and Kavya star in Nadirsha's daughter's engagement, Kochi, News, Cinema, Kavya Madhavan, Dileep, Marriage, Kerala, Actress, Actor

വര്‍ഷങ്ങളായുള്ള സുഹൃത്ത് ബന്ധമാണ് നാദിര്‍ഷായും ദിലീപും തമ്മിലുള്ളത്. നാദിര്‍ഷായുടെ അടുത്ത ചിത്രം 'കേശു ഈ വീടിന്റെ നാഥനില്‍' ദിലീപാണ് നായകന്‍.

Keywords: Dileep and Kavya star in Nadirsha's daughter's engagement, Kochi, News, Cinema, Kavya Madhavan, Dileep, Marriage, Kerala, Actress, Actor.

Post a Comment

Previous Post Next Post