Follow KVARTHA on Google news Follow Us!
ad

നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; പാലക്കാട്ട് വിമതരായി മത്സരിക്കുന്ന 13 പേരെ പുറത്താക്കി

Congress expels 13 rebels in Palakkad #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 25.11.2020) ഡി സി സി ജനറല്‍ സെക്രട്ടറി കെ ഭവദാസന്‍ ഉള്‍പ്പെടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്ന 13 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. പുറത്തകിയാതില്‍ മിക്കവരും നിലവിലെ ജനപ്രതിനിധികളാണ്. 



ഡി സി സി ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ കെ ഭവദാസ് 11-ാം വാര്‍ഡിലാണ് വിമതനായി മത്സരിക്കുന്നത്. പട്ടാമ്പി നഗരസഭയില്‍ ആറു വാര്‍ഡുകളില്‍ മുന്‍ കെ പി സി സി അംഗം ടി പി ഷാജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്.

നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ഇവര്‍ വിമത നീക്കത്തിലേക്ക് മാറിയത്. വിമതരായി മത്സരിക്കാന്‍ ശ്രമിച്ച ചിറ്റൂര്‍ മേഖലയിലെ   ചില നേതാക്കള്‍ക്ക് പിന്നീട് സീറ്റ് നല്‍കുകയുണ്ടായി. കെ പി സി സി നിര്‍ദേശ പ്രകാരമാണ് സംഘടനാ തലത്തില്‍ നടപടി സ്വീകരിച്ചതെന്ന് ഡി സി സി പ്രസിഡണ്ട് വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.


Keywords: Palakkad, News, Kerala, Congress, Election, Competition,  Congress expels 13 rebels in Palakkad 
 

Post a Comment