Follow KVARTHA on Google news Follow Us!
ad

സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യില്ല; വെള്ളിയാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Notice,hospital,Treatment,Health,Health and Fitness,Kerala,
തിരുവനന്തപുരം: (www.kvartha.com 26.11.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യില്ല. അദ്ദേഹത്തിന്റെ വിദഗ്ധ പരിശോധനകള്‍ തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രവീന്ദ്രനോട് വെള്ളിയാഴ്ച ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രവീന്ദ്രന്‍ ഹാജരാകില്ല. 

ഇതുസംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ ഇഡിക്ക് കൈമാറി. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാന്‍ ഇഡി നോട്ടിസ് നല്‍കിയതിന് പിന്നാലെ ബുധനാഴ്ചയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡാനന്തര പരിശോധനകള്‍ക്ക് ആണെന്നായിരുന്നു ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തിന് നോട്ടിസ് നല്‍കിയത്.CM Raveendran Will not be Discharged Today, Thiruvananthapuram, News, Politics, Notice, Hospital, Treatment, Health, Health and Fitness, Kerala

കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ, ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതും ചോദ്യംചെയ്യലില്‍ വിഷയമാകും.

Keywords: CM Raveendran Will not be Discharged Today, Thiruvananthapuram, News, Politics, Notice, Hospital, Treatment, Health, Health and Fitness, Kerala.

Post a Comment